Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിറ്റ് വിതരണവും...

കിറ്റ് വിതരണവും അനുമോദനവും

text_fields
bookmark_border
കിറ്റ് വിതരണവും അനുമോദനവുംപുത്തൂർമഠം: കോവിഡ് കാരണം തൊഴിലില്ലാതായ ബസ് തൊഴിലാളികൾക്ക് ഇന്ത്യൻ നാഷനൽ ലീഗ് പെരുമണ്ണ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുന്നാൾ കിറ്റ് വിതരണം ചെയ്തു. പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഐ.എൻ.എൽ പഞ്ചായത്ത് റെസ്ക്യൂ വളൻറിയർമാരായ പി. അഷ്റഫ്, വി.പി. സലീം എന്നിവർ ഏറ്റുവാങ്ങി. പെരുമണ്ണ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽനിന്ന്​ എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികളെ അനുമോദിച്ചു. പി. അബ്​ദുൽ നാസർ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ ജില്ല ജനറൽ സെക്രട്ടറി എ. ഷർമദ് ഖാൻ, മെഹബൂബ് കുറ്റിക്കാട്ടൂർ തുടങ്ങിയവർ സംസാരിച്ചു. കെ.ടി. അലിഫ് നിസാം സ്വാഗതവും ആബിദ് അമ്പിലോളി നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story