Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബസുടമയുടെ...

ബസുടമയുടെ ആത്മഹത്യക്ക്​ കാരണം സർക്കാർ –ബസ് ഓപറേറ്റേഴ്​സ് ഫെഡറേഷൻ

text_fields
bookmark_border
കോഴിക്കോട്​: വയനാട്ടിൽ രാജമണി എന്ന ബസുടമ കടബാധ്യത മൂലം ആത്മഹത്യ ചെയ്യേണ്ടിവന്നത് പൊതുഗതാഗത മേഖലയോടുള്ള സർക്കാറി​‍ൻെറ അവഗണന കാരണമെന്ന് ബസ് ഓപറേറ്റേഴ്​സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡൻറ്​ എം.ബി. സത്യൻ, ജനറൽ സെക്രട്ടറി ലോറൻസ് ബാബു , ട്രഷറർ ഹംസ ഏരിക്കുന്നൻ എന്നിവർ ഒരു സംയുക്ത പ്രസ്​താവനയിൽ ആരോപിച്ചു. ഭീമമായ ഡീസൽ വില വർധന കാരണം ബസ് ഓടിക്കാൻ കഴിയാതെ വലിയ സാമ്പത്തിക പ്രയാസമനുഭവിച്ചിരുന്ന രാജമണി വായ്​പ എടുത്ത ധനകാര്യ സ്ഥാപനങ്ങളുടെ സമ്മർദം കാരണം വലിയ മനഃപ്രയാസത്തിലുമായിരുന്നു. ലോക് ഡൗൺ കാരണം സർവിസ് നടത്താതെയും റോഡ് ഉപയോഗിക്കാതെയുമുള്ള റോഡ് നികുതി പോലും സർക്കാർ ഇളവ് ചെയ്​തിട്ടില്ല. ഒരു ദിവസത്തെ ഡീസൽ ചിലവിൽ മാത്രം 2500 രൂപയാണ് കൂടിയത്. പൊതുഗതാഗത മേഖല സംബന്ധിച്ച ജസ്​റ്റിസ് രാമചന്ദ്രൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കാൻ പോലും സർക്കാർ ഇതുവരെ തയാറായിട്ടില്ലെന്നും ബസ് ഓപറേറ്റേഴ്​സ് ഫെഡറേഷൻ ചൂണ്ടിക്കാട്ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story