Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഒളോപ്പാറയില്‍ പുഴയോര...

ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയാറാക്കാൻ തീരുമാനം

text_fields
bookmark_border
ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയാറാക്കാൻ തീരുമാനം olopara tourism.jpgഒളോപ്പാറ ടൂറിസം പദ്ധതി തയാറാക്കുന്നതി​ൻെറ പ്രാഥമിക യോഗത്തിനെത്തിയ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍ എന്നിവർ ചേളന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീറുമായി ചർച്ച നടത്തുന്നുകക്കോടി: ഒളോപ്പാറയില്‍ പുഴയോര ടൂറിസത്തിന് പദ്ധതി തയാറാക്കാന്‍ തീരുമാനം. പ്രദേശത്തെ ടൂറിസം സാധ്യതകള്‍ വിലയിരുത്തുന്നതിന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, വനം മന്ത്രി എ.കെ. ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദര്‍ശിച്ച് യോഗം ചേര്‍ന്നതി​ൻെറ അടിസ്ഥാനത്തിലാണ് പുഴയോര ടൂറിസത്തിന് പദ്ധതി തയാറാക്കാൻ തീരുമാനം. കക്കോടി, ചേളന്നൂര്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തുകള്‍ അതിര്‍ത്തി പങ്കിടുന്ന ഒളോപ്പാറ ടൂറിസം പദ്ധതിയില്‍ മൂന്നു പഞ്ചായത്തുകളെയും ഉള്‍പ്പെടുത്തി വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധന നടത്തും. വലിയ ടൂറിസം സാധ്യതകളുള്ള ഒളോപ്പാറയിലെ കണ്ടല്‍ക്കാടുകളുള്‍പ്പെടെ പുഴയുടെ സ്വാഭാവികത നിലനിര്‍ത്തിക്കൊണ്ട് ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പ്രദേശവാസികളുടെ പങ്കാളിത്തത്തോടെ പുഴയോരം സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളും ലക്ഷ്യമിടുന്നു. ജൂലൈ 24ന് ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാർ, ഡി.ടി.പി.സി, ടൂറിസം വകുപ്പ്, ആര്‍ക്കിടെക്ടുമാര്‍ എന്നിവര്‍ ചേര്‍ന്ന് വിശദമായ യോഗം ചേരും. യോഗത്തില്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി. സുനില്‍ കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.പി. നൗഷീര്‍, ജില്ല പഞ്ചായത്ത് അംഗം ഇ. ശശീന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഗൗരി പുതിയോത്ത്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനില്‍കുമാര്‍, ഡി.ടി.പി.സി സെക്രട്ടറി സി.പി. ബീന, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story