Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎകരൂൽ -കക്കയം റോഡിൽ...

എകരൂൽ -കക്കയം റോഡിൽ അടിയന്തര അറ്റകുറ്റപണി നടത്തും - മന്ത്രി

text_fields
bookmark_border
ബാലുശ്ശേരി: കുണ്ടുംകുഴിയുമായി കിടക്കുന്ന എകരൂൽ - കക്കയം ഡാം സെറ്റ്റോഡി​ൻെറ പാച്ച് വർക്ക് അടിയന്തരമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എസ്​റ്റേറ്റ് മുക്കിൽ റോഡ് സന്ദർശിച്ച ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ബജറ്റിൽ റോഡ് നവീകരണത്തിനായി 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. 31.7 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിൽ ഏഴു കിലോമീറ്റർ റോഡി​ൻെറ നവീകരണപ്രവൃത്തി മാത്രമേ 10 കോടി രൂപ കൊണ്ട് നടപ്പിലാക്കാൻ കഴിയുക. 11.5 കിലോമീറ്റർ റോഡ് ഹിൽ ഹൈവേയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പടിക്കൽവയൽ മുതൽ ഡാം സൈറ്റ് വരെയുള്ള 23 കിലോമീറ്റർ നീളം വരുന്ന ഭാഗം റീ-ബീൽഡ് കേരള പദ്ധതിയിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. റീ- ബിൽഡ് പദ്ധതിയിൽ ചില സാങ്കേതിക പ്രശ്നങ്ങൾ നിലവിലുണ്ട്. ഇതുപരിശോധിക്കേണ്ടതുണ്ട്. ടൂറിസം കേന്ദ്രത്തിലേക്കുള്ള റോഡെന്ന നിലയിൽ അടിയന്തരമായി അറ്റകുറ്റപണി നടത്താനിപ്പോൾ തീരുമാനമെന്നും മന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story