Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞാലിമരക്കാർ പാലം:...

കുഞ്ഞാലിമരക്കാർ പാലം: ഭൂമിയേറ്റെടുക്കൽ നടപടിക്ക് അനുമതി

text_fields
bookmark_border
കുഞ്ഞാലിമരക്കാർ പാലം: ഭൂമിയേറ്റെടുക്കൽ നടപടിക്ക് അനുമതി പടം vadalara santbaks.jpg തീരദേശപാതയുടെ ഭാഗമായി ഇരിങ്ങൽ കോട്ടക്കലിൽനിന്ന്​ വടകര സാൻഡ്​ ബാങ്ക്സിലേക്ക് നിർമിക്കുന്ന മേൽപാലത്തി​ൻെറ രൂപരേഖ പയ്യോളി: തീരദേശപാതയുടെ ഭാഗമായി ഇരിങ്ങൽ കോട്ടക്കൽകടവിൽനിന്ന്​ വടകര സാൻഡ്​​ ബാങ്ക്സിലേക്ക് നിർമിക്കുന്ന കുഞ്ഞാലിമരക്കാർ പാലത്തിനും അനുബന്ധമായുള്ള റോഡിനും ആവശ്യമായ ഭൂമിയേറ്റടുക്കൽ നടപടികൾക്ക് ജില്ല കലക്​ടറുടെ അനുമതിയായി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ആസ്ഥാനമായ കെയ്റോസ് നടത്തിയ സാമൂഹിക ആഘാത പഠന റിപ്പോർട്ടിന്മേൽ വിദഗ്​ധ സമിതി നടത്തിയ വിലയിരുത്തലിന് ശേഷം, കലക്​ടർക്ക് സമർപ്പിച്ച ശിപാർശയിലാണ് അനുമതി നൽകിക്കൊണ്ട് ഉത്തരവായത്. പാലത്തിനും റോഡിനുമായി 2.45 ഏക്കർ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുക. സ്ഥലമേറ്റടുക്കുമ്പോൾ സമീപത്തെ മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പുവരുത്തണമെന്നും മത്സ്യബന്ധനം ഉപജീവനമാർഗമായതുകൊണ്ട് സമീപത്തുതന്നെ സ്ഥലമേറ്റടുത്ത് നൽകണമെന്നും സാമൂഹികാഘാത പഠന റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. പഠനം സംബന്ധിച്ച വിശദമായ വിജ്ഞാപനം കഴിഞ്ഞ ദിവസം മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. െഡപ്യൂട്ടി കലക്​ടർ (എൽ.എ) പി.ആർ. ഷൈൻ, സ്​പെഷൽ തഹസിൽദാർ (എൽ.എ) റെജി ജേക്കബ്, ദേശീയപാത ബൈപാസ് സബ്​ഡിവിഷൻ അസി. എക്​സി. എൻജിനീയർ പി.ടി. സന്തോഷ് കുമാർ, സമൂഹിക ശാസ്ത്രജ്ഞർ, ജനപ്രതിനിധികൾ എന്നിവരടങ്ങുന്ന ഏഴംഗ വിദഗ്ധ സമിതിയാണ് ഭൂമിയേറ്റടുക്കലിന് ശിപാർശ ചെയ്​തത്. ദേശീയപാത ഒഴിവാക്കി മൂരാട് പാലത്തിന് സമാന്തരമായി വടകര, കൊയിലാണ്ടി താലൂക്കുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കുഞ്ഞാലിമരക്കാർ പാലത്തിന് 547 മീറ്റർ നീളവും 15.06 മീറ്റർ വീതിയുമാണുണ്ടാവുക. പാലം നിർമാണത്തിനായി കിഫ്ബി വഴി 59 കോടി രൂപയുടെ അന്തിമാനുമതി നേരത്തെ ലഭിച്ചിരുന്നു. പതിവ് പാലങ്ങളിൽനിന്ന് വ്യത്യസ്തമായി ഏറെ മനോഹരമായാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്. പാലത്തി​ൻെറ വശങ്ങളിൽനിന്ന് സഞ്ചാരികൾക്ക് ഇറങ്ങി നിന്ന് 'മിനി ഗോവ' എന്നറിയപ്പെടുന്ന കോട്ടക്കടപ്പുറം അഴിമുഖത്തി​ൻെറയും അറബിക്കടലി​ൻെറയും ദൃശ്യഭംഗി ആസ്വദിക്കാനാവും വിധമുള്ള വ്യൂ പോയൻറുകളും സൈക്കിള്‍ ട്രാക്കും അടക്കുമുള്ള സൗകര്യങ്ങൾ പദ്ധതിയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊല്ലം പാറപ്പള്ളി, നന്തി ലൈറ്റ്ഹൗസ്, തിക്കോടി കല്ലകം ഡ്രൈവ് - ഇൻ ബീച്ച്, കൊളാവിപ്പാലം ആമവളർത്തുകേന്ദ്രം, കുഞ്ഞാലിമരക്കാർ മ്യൂസിയം, സർഗാലയ ക്രാഫ്റ്റ് വില്ലേജ്, വടകര സാൻഡ്​​ ബാങ്ക്സ് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളിലേക്ക് ദേശീയപാത ഒഴിവാക്കി വേഗത്തിലെത്താനുള്ള എളുപ്പവഴിയായി പാലവും തീരദേശപാതയും മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story