Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹാധമനിയിലെ വീക്കം...

മഹാധമനിയിലെ വീക്കം അപൂർവ ശസ്ത്രക്രിയയിലൂടെ നീക്കി

text_fields
bookmark_border
കോഴിക്കോട്: ഹൃദയത്തി​ൻെറ മഹാധമനിയിലുണ്ടായ വീക്കത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രോഗിയുടെ ജീവന്‍ സങ്കീർണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. ഹൃദയത്തെയും ധമനികളേയും ബാധിക്കുന്ന രോഗാവസ്ഥകളില്‍ ഏറ്റവും സങ്കീർണമായ മഹാധമനിയിലെ അന്യൂറിസം ബാധിച്ചാണ് വടകര സ്വദേശിയായ 58 കാരന്‍ കോഴിക്കോട് ആസ്​റ്റര്‍ മിംസില്‍ ചികിത്സ തേടിയത്. അടിയന്തര ശസ്ത്രക്രിയ നിര്‍വഹിക്കാൻ വൈകുന്ന ഓരോ മണിക്കൂറിലും രോഗിയുടെ ജീവന്‍ രക്ഷപ്പെടാനുള്ള സാധ്യത 10 ശതമാനം കുറയും എന്നതാണ് ഈ രോഗാവസ്ഥയുടെ ഏറ്റവും വലിയ വെല്ലുവിളി. മഹാധമനിയില്‍ സംഭവിക്കുന്ന വീക്കത്തിന് പൊട്ടല്‍ സംഭവിച്ചാല്‍ ഉടൻ മരണം സംഭവിക്കും. ഈ സാഹചര്യത്തില്‍ മഹാധമനിയുടെ അസുഖം ബാധിച്ച ഭാഗം മുറിച്ചുമാറ്റിയശേഷം കൊറോണറി ആര്‍ട്ടറികളും കൃത്രിമ അയോര്‍ട്ടിക് വാല്‍വും കൃത്രിമ മഹാധമനിയിലേക്ക് വെച്ചുപിടിപ്പിക്കുകയാണ് സാധാരണ ചെയ്യുന്നത്. ഇങ്ങനെ ചെയ്താൽ രോഗി ജീവിതകാലം മുഴുവന്‍ രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകള്‍ കഴിക്കേണ്ടിവരും. ഇതു പലപ്പോഴും പാര്‍ശ്വഫലങ്ങള്‍ക്കിടയാക്കുകയും ചെയ്യും. ഈ സാഹചര്യം പരിഗണിച്ച് അയോര്‍ട്ടിക് വാല്‍വ് മുറിച്ച് മാറ്റാതെ അസുഖബാധിതമായ മഹാധമനിമാത്രം നീക്കംചെയ്യുന്ന ഡേവിഡ്‌സ് പ്രൊസീജ്യർ എന്ന ചികിത്സാ രീതിയാണ് ചെയ്​തത്​. ഹൃദയം മാറ്റിവെക്കുന്ന ശസ്ത്രക്രിയയേക്കാള്‍ മൂന്നു മടങ്ങ് സങ്കീര്‍ണതകളും ബുദ്ധിമുട്ടുകളും നിറഞ്ഞതാണ് ഡേവിഡ്‌സ് പ്രൊസീജ്യര്‍ എന്ന് ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ച സീനിയര്‍ കണ്‍സല്‍ട്ടൻറ്​ കാര്‍ഡിയോതൊറാസിക് സര്‍ജനും ഡിപ്പാര്‍ട്ട്‌മൻെറ്​ മേധാവിയുമായ ഡോ. അനില്‍ ജോസ് പറഞ്ഞു. കാര്‍ഡിയാക് അനസ്‌തേഷ്യ സീനിയര്‍ കണ്‍സല്‍ട്ടൻറ്​ ഡോ. ശരത്, കാര്‍ഡിയാക് അനസ്‌തേഷ്യ കണ്‍സല്‍ട്ടൻറ്​ ഡോ. ഷബീര്‍, പെര്‍ഫ്യൂഷനിസ്​റ്റ്​ എച്ച്. ഗിരീഷ് എന്നിവര്‍ ശസ്ത്രക്രിയക്ക് നേതൃത്വം വഹിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story