Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകിഴക്കോത്ത്​ എട്ടു...

കിഴക്കോത്ത്​ എട്ടു പേർക്ക്​ കോവിഡ്​

text_fields
bookmark_border
എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ മെഗാ കോവിഡ് പരിശോധനയിൽ ഭാഗമായി ചളിക്കോട് എൽ.പി സ്​കൂളിൽ നടന്ന ക്യാമ്പിൽ 235 പേർ പങ്കെടുത്തു. 135 പേർക്ക് ആൻറിജൻ ടെസ്​റ്റും 100 പേർക്ക് ആർ.ടി.പി.സി.ആർ ടെസ്​റ്റുമാണ് നടത്തിയത്. ആൻറിജൻ പരിശോധന നടത്തിയ 135ൽ എട്ടു പേർ പോസിറ്റിവായി. കിഴക്കോത്ത് 2, 18 വാർഡുകളും മൂന്നാം വാർഡിലെ പാറക്കുണ്ടം, ചീനത്താംപൊയിൽ, തട്ടമ്പുറം ഭാഗത്തുനിന്നുള്ളവരുമാണ് ചൊവ്വാഴ്​ച നടന്ന പരിശോധനയിൽ പങ്കെടുത്തത്. 22ന് വലിയപറമ്പ് എ.എം.യു.പി സ്​കൂളിൽ പരിശോധന നടക്കും. 4, 5, 6 വാർഡുകളും മൂന്നാം വാർഡിലെ നെല്ലിക്കാംകണ്ടി, തുവ്വക്കുന്ന്, വെള്ളിലാട്ടുപൊയിൽ ഭാഗത്തുനിന്നുള്ളവരുമാണ് വ്യാഴാഴ്ച നടക്കുന്ന ടെസ്​റ്റിൽ പങ്കെടുക്കുന്നത്.
Show Full Article
TAGS:
Next Story