എലത്തൂർ: അറ്റകുറ്റപ്പണിക്കിടെ ഹിന്ദുസ്ഥാൻ കോർപേറഷൻെറ നിർമാണഭാഗത്ത് തീപിടിത്തം. ബുധനാഴ്ച വൈകീട്ട് 4.45ഓടെയാണ് സംഭവം. നാട്ടുകാരുടെയും ജീവനക്കാരുടെയും സന്ദർഭോചിതമായ ഇടപെടൽമൂലം വൻ അപകടം ഒഴിവായി. എച്ച്.പി.സി.എല്ലിേലക്കുള്ള ഇന്ധനം ഇറക്കുന്ന പൈപ്പിൻെറ അറ്റകുറ്റപ്പണിക്കിടെ തീപിടിക്കുകയായിരുന്നു. കുറച്ചു മാസങ്ങളായി അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്ധനടാങ്കുകൾ കാലിയായിരുന്നെങ്കിലും അവശിഷ്ടങ്ങൾ ഉള്ളതാവാം തീപിടിത്തത്തിന് കാരണം. ഗ്രൈൻഡർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. പുകയും തീയും കണ്ടതോടെ ജീവനക്കാർ തീയണക്കാൻ മണ്ണും അഗ്നിശമനിയും കൊണ്ടുവന്നു. 10 മിനിറ്റോളം എടുത്താണ് ഒരുവിധം തീയണച്ചത്. ഒരുവിധ സുരക്ഷാമാനദണ്ഡങ്ങളും ഉറപ്പുവരുത്താതെയാണ് അറ്റകുറ്റപ്പണി നടത്തിയത്. ഇന്ധനം ചോർന്ന് തീവണ്ടിത്തോടിൽ പരന്നിട്ടുണ്ട്. ഫയർഫോഴ്സിനെ വിളിക്കാൻ കമ്പനി അധികൃതർ തയാറായില്ല എന്ന് നാട്ടുകാർ പറയുന്നു. ഇതിനിടെ, മുറിച്ച പൈപ്പ് ക്രെയിൻ ഉപയോഗിച്ച് മാറ്റാൻ ശ്രമിച്ചെങ്കിലും നാട്ടുകാരുടെ പ്രതിഷേധംമൂലം കഴിഞ്ഞില്ല. കലക്ടർ എത്തിയശേഷമേ മാറ്റാൻ അനുവദിക്കൂ എന്ന് നാട്ടുകാർ നിർബന്ധം പിടിച്ചതിനെ തുടർന്ന് എ.ഡി.എമ്മും അസിസ്റ്റൻറ് കലക്ടറും സ്ഥലത്തെത്തി അപകടസ്ഥലത്തെ നിർമാണ പ്രവൃത്തികൾ നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ചർച്ചകൾക്കുശേഷമേ നിർമാണം തുടരാവൂ എന്ന് കമ്പനി അധികൃതർക്ക് നിർദേശം നൽകി. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ അനുവാദമില്ലെന്ന് ഡിപ്പോ മാനേജർ അറിയിച്ചു. എലത്തൂർ പൊലീസും ഫയർഫോഴ്സ് യൂനിറ്റും സ്ഥലത്തെത്തിയിരുന്നു. ആക്ഷൻ കമ്മിറ്റി ചെയർമാൻ പുരുഷോത്തമൻ, കൺവീനർ രാമചന്ദ്രൻ, വോയ്സ് ഓഫ് ഈസ്റ്റിൻെറ പ്രതിനിധി ഷിബു ചന്ദ്രോദയം, ഷമീർ വാളിയിൽ, എ.പി. ദിലീപ്, വി.പി. ഫൈസൽ, ഇഖ്ബാൽ എന്നിവർ സംഭവസ്ഥലത്ത് എത്തി അധികൃതരുമായി ചർച്ച നടത്തി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 12:00 AM GMT Updated On
date_range 2021-06-10T05:30:43+05:30അറ്റകുറ്റപ്പണിക്കിടെ എച്ച്.പി.സി.എല്ലിൽ തീപിടിത്തം; നിർമാണം താൽക്കാലികമായി നിർത്തി
text_fieldsNext Story