പേരാമ്പ്ര: ലോക്ഡൗണിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് ജോലിചെയ്യാൻ അനുമതിയുണ്ടെങ്കിലും വേണ്ട ആയുധങ്ങൾ നന്നാക്കുന്നതിനുള്ള കടകൾ തുറക്കാത്തതുമൂലം തൊഴിൽ ചെയ്യാൻ പ്രയാസം നേരിടുകയാണ്. ലോക്ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ നാട്ടിലെ കൊല്ലപ്പണിശാലകളെല്ലാം അടഞ്ഞിരിക്കുകയാണ്. നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾ തുറക്കാൻ അനുമതിയുണ്ടെങ്കിലും ഇത്തരം തൊഴിലെടുക്കുന്നവർക്ക് ഒരിളവും നൽകിയിട്ടില്ല. വീട്ടുപകരണങ്ങൾ നിർമിക്കുന്നതും കൃഷി ആവശ്യങ്ങൾക്കുള്ള ആയുധങ്ങൾ നിർമിക്കുന്നതുമായ ഇത്തരം കടകൾ തുറക്കാത്തത് കർഷകത്തൊഴിലാളികളെയും വളരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഒരു പഞ്ചായത്തിൽതന്നെ ഒന്നോ രണ്ടോ സ്ഥാപനങ്ങൾ മാത്രമേയുള്ളൂ ഇവിടെ നാമമാത്രമായ ആളുകൾ മാത്രമേ വന്നുപോകാറുള്ളൂ. ഇവിടെ സാമൂഹിക അകലത്തിൻെറയോ ഒത്തുചേരലിൻെറയോ ഒരു പ്രശ്നവുമില്ലെങ്കിലും കട തുറന്നു പ്രവർത്തിക്കാൻ കലക്ടറുടെ അനുമതിയില്ല. പൊതുജനങ്ങൾക്ക് ഒട്ടേറെ ഗുണകരമായ ഇത്തരം സ്ഥാപനങ്ങൾ കോവിഡ് പ്രോട്ടോകോൾ പാലിച്ച് തുറന്ന് പ്രവർത്തിക്കാനനുമതി നൽകണമെന്നാണ് തൊഴിലുറപ്പ് തൊഴിലാളികളും കാർഷിക മേഖലയിൽ ജോലിചെയ്യുന്നവരും മറ്റുള്ളവരും ആവശ്യപ്പെടുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jun 2021 12:00 AM GMT Updated On
date_range 2021-06-10T05:30:30+05:30കൊല്ലപ്പണിശാലകൾ തുറക്കാത്തത് തൊഴിലാളികൾക്ക് ദുരിതമാവുന്നു
text_fieldsNext Story