Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദേശീയഗാനവും ...

ദേശീയഗാനവും പ്രാർഥനയും ഓൺലൈനിലൂടെ

text_fields
bookmark_border
പേരാമ്പ്ര: സ്കൂളിൽ രാവിലെ പ്രാർഥന, ക്ലാസ് അവസാനിക്കുമ്പോൾ ദേശീയഗാനം എന്നിവ കേട്ടിട്ട് ഒരു അധ്യയന വർഷം പിന്നിട്ടു. എന്നാൽ, പേരാമ്പ്ര എ.യു.പിയിലെ വിദ്യാർഥികൾ ഒരു ദിവസംപോലും സ്​കൂളിലെ പ്രാർഥനയും ദേശീയ ഗാനവും കേൾക്കാതിരുന്നിട്ടില്ല. നിത്യവും സ്കൂൾ ബെല്ലി​ന്‍റെ മുഴക്കവും അവരുടെ വെർച്വൽ ക്ലാസ് മുറികളിൽ കേൾക്കും. രാവിലെ 9.45 ന് ലോങ്​ബെൽ മുഴങ്ങും. 9.55 ന് സെക്കൻഡ്​ ബെല്ലും 9.58 ന് പ്രഭാതപ്രാർഥനയും കഴിഞ്ഞ് 10 മണിക്ക് ക്ലാസ് തുടങ്ങാനുള്ള ബെൽ മുഴങ്ങും. കൃത്യം ഒരുമണിക്ക് ഉച്ചഭക്ഷണത്തിനുള്ള ബെല്ലും രണ്ടു മണിക്ക് ക്ലാസ് ആരംഭിക്കാനുള്ള ബെല്ലും മുഴങ്ങും. വൈകീട്ട് 3.58ന് ദേശീയഗാനം. നാലു മണിക്ക് ക്ലാസ് അവസാനിക്കുന്ന ലോങ്​ബെൽ. അധ്യാപകരെയും രക്ഷിതാക്കളെയും ഉൾപ്പെടുത്തി 'എ​ന്‍റെ പേരാമ്പ്ര എ.യു.പി.സ്കൂൾ' എന്ന പേരിൽ രൂപവത്​കരിച്ച രണ്ട് വാട്സ്ആപ്​ ഗ്രൂപ്പുകളിലൂടെയാണ് പേരാമ്പ്ര എ.യു.പി.സ്കൂളിൽ വ്യത്യസ്തമായ പ്രവർത്തനം നടത്തുന്നത്. സ്കൂൾ പ്രവർത്തിക്കുന്ന കാലത്ത് റെക്കോഡ് ചെയ്തുവെച്ച ദേശീയഗാനവും പ്രഭാതപ്രാർഥനയും ബെൽ ശബ്​ദവും കൃത്യസമയത്ത് വാട്സ്ആപ്​ ഗ്രൂപ്പുകളിൽ പോസ്​റ്റ്​ ചെയ്യും. അധ്യാപകർക്കും പി.ടി.എ അംഗങ്ങൾക്കും ഓരോ ദിവസത്തെ ചുമതല നൽകിയിരിക്കുന്നു. വീടുകളിൽ സ്കൂൾ അന്തരീക്ഷം ഗൃഹാതുരതയോടെ അനുഭവിക്കാൻ കഴിയുന്ന സന്തോഷത്തിലാണ് വിദ്യാർഥികൾ. ബെല്ലി​ന്‍റെ മുഴക്കവും പ്രാർഥനയും ദേശീയ ഗാനവുമെല്ലാം ലൈവായി സ്കൂളിൽനിന്ന് ആസ്വദിക്കാൻ ഇനിയും എത്ര കാലം കാത്തിരിക്കണമെന്ന ചോദ്യവും ഈ വെർച്വൽ ക്ലാസ് മുറികളിൽനിന്ന് ഉയരുന്നുണ്ട്.
Show Full Article
TAGS:
Next Story