Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2021 12:00 AM GMT Updated On
date_range 5 May 2021 12:00 AM GMTപുറത്തിറങ്ങി ജനം; പരിശോധന ശക്തമാക്കി പൊലീസ്
text_fieldsbookmark_border
കൊടുവള്ളി: കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യത്തില്‍ ചൊവ്വാഴ്ച മുതല്‍ ആരംഭിച്ച മിനി ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ആളുകൾ യഥേഷ്ടം പുറത്തിറങ്ങിയതോടെ പൊലീസ് പരിശോധന ശക്തമാക്കി. ആളുകൾ കാറുകളിലും ബൈക്കുകളിലുമാണ് രാവിലെ മുതൽ പുറത്തിറങ്ങിയത്.ഇതോടെ പൊലീസും സെക്ട്രൽ മജിസ്ട്രേറ്റുമാരും കൊടുവള്ളിയിലും പരിസരപ്രദേശങ്ങളിലും പരിശോധന ശക്തമാക്കിയത്. ദേശീയപാത 766 ൽ പടനിലത്തും കൊടുവള്ളി ബസ് സ്റ്റാൻഡിന് മുൻവശത്തും പൊലീസ് വാഹനങ്ങൾ തടഞ്ഞ് പരിശോധിച്ചു. അനാവശ്യമായി പുറത്തിറങ്ങിയവരെ തിരിച്ചയക്കുകയും നടപടി സ്വീകരിക്കുകയും ചെയ്തു. നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടികള്‍ സ്വീകരിക്കും. കൊടുവള്ളി നഗരസഭ പരിധിയിലും, കിഴക്കോത്ത്, മടവൂർ, നരിക്കുനി പഞ്ചായത്ത് പരിധിയിലും അവശ്യസാധനങ്ങൾ വിൽക്കുന്ന കടകളും അവശ്യ സര്‍വിസുകളായ സ്ഥാപനങ്ങളും മാത്രം തുറന്ന് പ്രവർത്തിച്ചു. അത്യാവശ്യമില്ലാതെ യാത്രക്കിറങ്ങിയാല്‍ തടയാനും കേസെടുക്കാനും പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച്ച നിയന്ത്രണങ്ങൾ പാലിക്കാതെ പ്രവർത്തിച്ച രണ്ട് വ്യാപാര സ്ഥാപനങ്ങൾക്കെതിരെ പൊലീസ് കേസെടുക്കുകയും കടകൾ പൂട്ടിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story