Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപാർട്ടി ഒാഫിസുകളും...

പാർട്ടി ഒാഫിസുകളും പ്രധാന പ്രവർത്തകരെയും സന്ദർശിച്ച് കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്​റ്റർ

text_fields
bookmark_border
കുറ്റ്യാടി: കുറ്റ്യാടി മണ്ഡലം തിരിച്ചുപിടിച്ച കെ.പി. കുഞ്ഞമ്മദ്കുട്ടി മാസ്​റ്റർ നന്ദി അറിയിക്കാൻ തിങ്കളാഴ്ച പാർട്ടി ഒാഫിസുകളും പ്രധാന പ്രവർത്തകരെയും സന്ദർശിച്ചു. കുറ്റ്യാടി, വേളം, ആയ​േഞ്ചരി, കുന്നുമ്മൽ, പുറമേരി, വില്യാപ്പള്ളി, മണിയൂർ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളിലാണ് അദ്ദേഹം സന്ദർശിച്ചത്. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.കെ. നാരായണൻ, കൺവീനർ കെ.കെ. ദിനേശൻ, പി. സുരേഷ്ബാബു, ആയടത്തിൽ രവീന്ദ്രൻ എന്നിവർ അനുഗമിച്ചു. തെരഞ്ഞെടുപ്പിൽ മണിയൂർ, കുറ്റ്യാടി, പുറമേരി, കുന്നുമ്മൽ, വില്യാപ്പള്ളി പഞ്ചായത്തുകളിൽ കുഞ്ഞമ്മദ്കുട്ടി മാസ്​റ്റർക്ക് എതിർസ്ഥാനാർഥി പാറക്കൽ അബ്​ദുല്ലയേക്കാൾ വോട്ട് കൂടുതൽ ലഭിച്ചു. വേളം, ആയഞ്ചേരി, തിരുവള്ളൂർ പഞ്ചായത്തുകളിൽ പാറക്കൽ അബ്​ദുല്ലക്കാണ് ലീഡ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story