Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആദ്യമായി കോടഞ്ചേരിയിൽ ...

ആദ്യമായി കോടഞ്ചേരിയിൽ ലീഡ് നേടി എൽ.ഡി.എഫ്​

text_fields
bookmark_border
തിരുവമ്പാടി: യു.ഡി.എഫ് വൻ ലീഡ് പ്രതീക്ഷിച്ച കോടഞ്ചേരി ഗ്രാമപഞ്ചായത്തിൽ സംഭവിച്ചത് വൻ അട്ടിമറി. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ യു.ഡി.എഫ് മാത്രം ലീഡ് നേടിയിരുന്ന കോടഞ്ചേരിയിൽ ഇടതുപക്ഷം ഇക്കുറി നേടിയത് 709 വോട്ടി​‍ൻെറ ഭൂരിപക്ഷം. 2016ൽ യു.ഡി.എഫ് സ്ഥാനാർഥി വി.എം. ഉമ്മറിന് 1774 വോട്ടി​‍ൻെറ ഭൂരിപക്ഷമുണ്ടായിരുന്നു ഇവിടെ. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, കാരശ്ശേരി പഞ്ചായത്തുകളിലും മുക്കം നഗരസഭയിലും നേടിയ വോട്ടുകളാണ് എൽ.ഡി.എഫി​‍ൻെറ വിജയമുറപ്പിച്ചത്. പുതുപ്പാടി, കൊടിയത്തൂർ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് ഭൂരിപക്ഷം നേടിയത്. യു.ഡി.എഫിന് മികച്ച ഭൂരിപക്ഷം ലഭിച്ചുവരുന്ന പുതുപ്പാടിയിൽ 1123 വോട്ടി​‍ൻെറ ലീഡാണ് ലഭിച്ചത്. ഇവിടെ കഴിഞ്ഞതവണ 1904 വോട്ടി​‍ൻെറ ഭൂരിപക്ഷമുണ്ടായിരുന്നു. 13 വോട്ടി​‍ൻെറ ലീഡ് മാത്രമുണ്ടായിരുന്ന കൂടരഞ്ഞി പഞ്ചായത്തിൽ 2200 വോട്ടായി ഭൂരിപക്ഷം എൽ.ഡി.എഫ് വർധിപ്പിച്ചു. ഇടത് സാരഥി ലി​േൻറാ ജോസഫി​‍ൻെറ സ്വദേശമുൾപ്പെടുന്ന പഞ്ചായത്താണ് കൂടരഞ്ഞി. കഴിഞ്ഞതവണ 1074 വോട്ട് ലീഡുണ്ടായിരുന്ന തിരുവമ്പാടി പഞ്ചായത്തിലെ ഭൂരിപക്ഷം 1763 വോട്ടായി എൽ.ഡി.എഫ് വർധിപ്പിച്ചു. അതേസമയം, 2016ൽ ഇടതുപക്ഷം നേടിയ മുക്കം നഗരസഭയിലെ 3193 വോട്ടി​‍ൻെറ ഭൂരിപക്ഷം 1660 ആയി കുറക്കാൻ യു.ഡി.എഫിന് കഴിഞ്ഞു. കാരശ്ശേരിയിൽ 1480 വോട്ടിൽനിന്ന് 187 ആയും എൽ.ഡി.എഫ് ഭൂരിപക്ഷം കുറഞ്ഞു. യു.ഡി.എഫ് സ്ഥാനാർഥി സി.പി. ചെറിയമുഹമ്മദി​‍ൻെറ സ്വദേശമായ കൊടിയത്തൂരിൽ കഴിഞ്ഞതവണത്തെ 773 വോട്ടി​‍ൻെറ ലീഡ് എൽ.ഡി.എഫിന് നഷ്​ടമായി. ഇവിടെ യു.ഡി.എഫ് 1222 വോട്ടി​‍ൻെറ ലീഡ് നേടിയെങ്കിലും കൂടുതൽ പ്രതീക്ഷയുണ്ടായിരുന്നു. 2016ൽ ജോർജ് എം.തോമസ് നേടിയ 3008 വോട്ടി​‍ൻെറ ഭൂരിപക്ഷം ലി​േൻറാ ജോസഫിലൂടെ 4643 വോട്ടായി വർധിപ്പിച്ചത് ഇടത് വിജയത്തി​‍ൻെറ മാറ്റ് കൂട്ടുന്നുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story