Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗവേഷക പ്രബന്ധം: ഫീസ്...

ഗവേഷക പ്രബന്ധം: ഫീസ് കുറക്കാൻ തീരുമാനം

text_fields
bookmark_border
കണ്ണൂർ: കണ്ണൂർ യൂനിവേഴ്​സിറ്റിയിൽ ഗവേഷകർക്ക് ആശ്വാസമായി, പ്രബന്ധം സമർപ്പിക്കുന്നതിനുള്ള ഫീസ് നിരക്ക് കുറക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. സർവകലാശാലയിലെ യോഗങ്ങളിലും രേഖകളിൽ ലിംഗനീതി പെരുമാറ്റച്ചട്ടം നടപ്പിലാക്കാനും ഔദ്യോഗിക രേഖകളിൽ നിഷ്പക്ഷ പദാവലികൾ നിർബന്ധമാക്കുന്നതിനും തീരുമാനിച്ചു. സർവകലാശാലയിൽ സേവനാവകാശ നിയമം കാര്യക്ഷമമായി നടപ്പിലാക്കും. യു.ജി.സി എച്ച്.ആർ.ഡി.സിയിൽ അസി. പ്രഫസർ നിയമനത്തിനുള്ള റാങ്ക് പട്ടിക അംഗീകരിച്ചു. യു.ഡി.എഫ് ഭരണകാലത്ത് നടത്തിയ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് നഷ്​ടപരിഹാരം നൽകുന്നതിന് 2.39 കോടി രൂപ സെപ്ഷൽ തഹസിൽദാർക്ക് കൈമാറും. ഉന്നത വിദ്യാഭ്യാസ രംഗത്ത് സമഗ്രമായ മാറ്റങ്ങൾ കൊണ്ടുവരുകയും സർവകലാശാലകളുടെയും കോളജുകളുടെയും അക്കാദമിക, ഭൗതിക സാഹചര്യങ്ങൾ ഉയർത്തുകയും ചെയ്ത കേരള സർക്കാറിനെ സിൻഡിക്കേറ്റ് യോഗം പ്രമേയത്തിലൂടെ അഭിനന്ദിച്ചു. പയ്യന്നൂർ കോളജിൽ പ്ലാൻറ് സയൻസ് ആൻഡ്​ ബയോ ഇൻഫർമാറ്റിക്സ് കോഴ്​സ് തുടങ്ങാൻ അനുമതി നൽകി. വിവിധ വിഷയങ്ങളിൽ 25 പേർക്ക് ഡോക്ടറേറ്റ് നൽകാൻ തീരുമാനിച്ചു. സാങ്കേതിക സർവകലാശാലയുടെ കീഴിലേക്ക് മാറിയ എൻജിനീയറിങ് കോളജുകൾ നൽകിയ ഫിനാൻഷ്യൽ ഗ്യാരൻറി തിരിച്ചുനൽകാനും യോഗത്തിൽ തീരുമാനമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story