Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീണ്ടും കാഴ്​ചക്കാലം;...

വീണ്ടും കാഴ്​ചക്കാലം; ആദ്യദിനത്തിൽ തിയറ്ററുകൾക്കുമുന്നിൽ ആവേശത്തിര

text_fields
bookmark_border
കോഴിക്കോട്​: വിജയ്​ ഫാൻസി​‍ൻെറ ആഘോഷത്തിമിർപ്പോടെ വീണ്ടും തിയറ്ററുകൾ സജീവമായി. വിജയ്​ നായകനായ തമിഴ്​ ചിത്രം 'മാസ്​റ്റർ' ആണ്​ ഇന്നലെ ​എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​പത്തുമാസം അടച്ചിട്ട തിയറ്ററുകൾ ഇന്നലെ തുറന്നപ്പോൾതന്നെ തിക്കും തിരക്കുമായിരുന്നു. രാവിലെ ഒമ്പതി​‍ൻെറ പ്രദർശനത്തിന്​ ജില്ലക്കുപുറത്തുനിന്ന്​ പോലും ആളുകൾ നേ​രത്തേയെത്തി. കോവിഡ്​ കാലത്തി​‍ൻെറ അനാഥത്വത്തിൽ നിലച്ചുപോയ സിനിമാമുറ്റങ്ങൾ എല്ലാംമറന്ന്​​ ആൾത്തിരക്കിലായി. ഓൺലൈനിൽ ചൊവ്വാഴ്​ച തന്നെ ടിക്കറ്റ്​ വിൽപന പൊടിപൊടിച്ചിരുന്നു. വൈകുന്നേരത്തെ പ്രദർശനത്തിന്​ കുടുംബങ്ങളുമെത്തി. കോവിഡ്​ പ്രോ​ട്ടോ​േകാളി​‍ൻെറ ഭാഗമായി ഒന്നിടവിട്ടാണ്​ സീറ്റുകൾ സജ്ജമാക്കിയത്​. മൊത്തം സീറ്റുകളുടെ 50 ശതമാനമാണ്​ അനുവദിച്ചത്​. നഗരങ്ങളിലെ ചുവരുകളിൽ വീണ്ടും സിനിമപോസ്​റ്ററുകൾ നിറയാൻ തുടങ്ങി. മാളുകളിലെ മൾട്ടിപ്ലക്​സുകളിലും പ്രദർശനം തുടങ്ങി. അപ്​സരയിൽ പടം മുടങ്ങി കോഴിക്കോട്​: പ്രൊജക​്​ടർ തകരാറിനെ തുടർന്ന്​ അപ്​സര തിയറ്ററിൽ സിനിമ പ്രദർശനം മുടങ്ങി. രാവിലെ നേരത്തേതന്നെ സിനിമ ആരാധകർ ആവേശത്തോടെ കാത്തിരുന്നെങ്കിലും തിയറ്റർ പണിമുടക്കി​യതോടെ പ്രതിഷേധ സ്വരമായി. ടിക്കറ്റ്​ തുക മടക്കിനൽകാമെന്ന്​ അധികൃതർ അറിയിച്ചെങ്കിലും ചിലർ ബഹളംവെച്ചു. ടൗൺ പൊലീസ്​ എത്തി രംഗം ശാന്തമാക്കി. കാണികൾക്ക്​ ടിക്കറ്റ്​ തുക മടക്കിനൽകിയതായി അപ്​സര തിയറ്റർ ഉടമ ജോസ്​കുട്ടി പറഞ്ഞു. എറണാകുളത്തുനിന്ന്​ പ്രൊജക​്​ടർ പാർട്​സ്​ കൊണ്ടുവന്ന്​ പ്രശ്​നം പരിഹരിക്കുന്നുണ്ട്​. വ്യാഴാഴ്​ച പ്രദർശനം തുടങ്ങാനാവുമെന്ന്​ പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story