കോഴിക്കോട്: കോവിഡ് നിയന്ത്രണങ്ങൾക്ക് ഇളവുവന്നതോടെ ഹോട്ടലുകളും റസ്റ്റാറൻറുകളും സജീവമായി. ഇരുന്ന് ഭക്ഷണം കഴിക്കാമെന്ന ഉത്തരവ് വന്നതോടെ ഹോട്ടലുകളിൽ തിരക്കു കൂടി. ലോക്ഡൗണിൽ ഹോട്ടലുകൾ അടച്ചിരുന്നു. ഇളവ് പ്രഖ്യാപിച്ചപ്പോൾ ആദ്യം പാർസലുകൾക്ക് മാത്രമായിരുന്നു അനുമതി. കോവിഡ് കാലത്ത് രൂക്ഷമായ അറുതി നേരിട്ടതോടെ പല ഹോട്ടലുകളും പൂട്ടിപ്പോയി. ജില്ലയിൽ 25 ശതമാനത്തോളം ഇടത്തരം ഹോട്ടലുകൾ പൂട്ടിയതായി ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അേസാസിയേഷൻ ജില്ല പ്രസിഡൻറ് മുഹമ്മദ് സുഹൈൽ പറഞ്ഞു. കോവിഡ് ഭീതി ആളുകളിൽനിന്ന് വിട്ടകന്നതോെടയാണ് ഹോട്ടലുകൾ പഴയപോലെ സജീവമായത്. കോവിഡിനു മുമ്പുണ്ടായിരുന്നതിൻെറ 70 ശതമാനം ആളുകൾ ഇപ്പോൾ ഹോട്ടലുകളിൽ എത്താൻ തുടങ്ങിയിട്ടുണ്ടെന്ന് ഉടമകൾ പറയുന്നു. ഈ ഉണർവിൽ പ്രതീക്ഷയിലാണ് ഉടമകൾ. സ്കൂളുകളും കോളജുകളും ബസുകളും ട്രെയിനുകളും പഴയപോലെ ആയാൽ ആളുകൾ പഴയപോലെ എത്തുമെന്നും കണക്കുകൂട്ടുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:07 AM GMT Updated On
date_range 2021-01-14T05:37:02+05:30കോവിഡ് മാന്ദ്യം കഴിഞ്ഞു; ഹോട്ടലുകൾ സജീവം
text_fieldsNext Story