Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രതിഷേധ ധർണ

പ്രതിഷേധ ധർണ

text_fields
bookmark_border
ബാലുശ്ശേരി: കേരള സ്​റ്റേറ്റ് സർവിസ് പെൻഷനേഴ്‌സ് അസോസിയേഷൻ (കെ.എസ്.എസ്. പി.എ) ബാലുശ്ശേരി നിയോജകമണ്ഡലം കമ്മിറ്റിയുടെയും നന്മണ്ട മണ്ഡലം കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണനക്കെതിരെ ബാലുശ്ശേരി സബ്​ട്രഷറി ഓഫിസിനു മുന്നിൽ നടത്തി. വി.സി. വിജയൻ ഉദ്ഘാടനം ചെയ്തു. എ.കെ. രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു. കുടിശ്ശികയായ നാല്​ ഗഡു ക്ഷാമാശ്വാസം ഉടൻ അനുവദിക്കുക, പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിൽ വരുത്തുക, ആരോഗ്യ -ഇൻഷുറൻസ് ചികിത്സ പദ്ധതി കുറ്റമറ്റ രീതിയിൽ നടപ്പാക്കുക, മുതിർന്ന പൗരരായ പെൻഷൻകാർക്ക് ചികിത്സാസൗകര്യവും സാമൂഹിക സുരക്ഷയും ഉറപ്പു വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു. സംസ്ഥാന കൗൺസിൽ അംഗം വിശ്വൻ നന്മണ്ട, ജില്ല നിർവാഹകസമിതി അംഗങ്ങളായ ശ്രീധരൻ മാസ്​റ്റർ പാലയാട്, സി. കുഞ്ഞികൃഷ്ണൻ നായർ, ബാലൻ പാറക്കൽ, ജയൻ നന്മണ്ട, ഭാസ്കരൻ കിണറുള്ളതിൽ, എ. കൃഷ്‌ണൻ , വി.സി. ശിവദാസ്, എം. അരവിന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story