കുറ്റ്യാടി: േകാവിഡ് നിയന്ത്രണങ്ങൾ കാരണം നിലച്ചുപോയ ഗ്രാമസഭകൾ പുനരാരംഭിച്ചു. പുതിയ ഭരണ സമിതികൾ ചാർജെടുത്തശേഷം തൊഴിലുറപ്പുമായി ബന്ധപ്പെട്ട ഗ്രാമസഭകളാണ് ആദ്യമായി ആരംഭിച്ചത്. കോവിഡ് കാലത്ത് ഒാൺെെലൻ ഗ്രാമസഭകളാണ് പലയിടത്തും നടന്നത്. മാർച്ച് 10ന് അടച്ചിട്ട സ്കൂളുകൾ ഒമ്പതു മാസത്തിനുശേഷം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനാണ് തുറന്നത്. തുടർന്ന് ഹൈസ്കൂളുകളിലും ഹയർ സെക്കൻഡറി സ്കൂളുകളിലും ക്ലാസുകൾ ഭാഗികമായി ആരംഭിച്ചെങ്കിലും പ്രൈമറി സ്കൂളുകൾ തുറന്നിരുന്നില്ല. ഇപ്പോൾ ഗ്രാമസഭക്കു വേണ്ടിയാണ് രണ്ടാമത് തുറന്നത്. ലേബർ ബജറ്റ് ആക്ഷൻ പ്ലാൻ അംഗീകരിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഗ്രാമസഭകൾ ചേർന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടു നടത്തിയ ഗ്രാമസഭകളിൽ നല്ല പങ്കാളിത്തമാണുണ്ടായത്. രണ്ടു ദിവസംകൊണ്ട് പഞ്ചായത്തിലെ എല്ലാ വാർഡിലും ഗ്രാമസഭകൾ നടത്തുകയും ചെയ്തു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 12:04 AM GMT Updated On
date_range 2021-01-14T05:34:24+05:30കോവിഡ് നിയന്ത്രണങ്ങളിലെ അയവ്: ഗ്രാമസഭകളും പുനരാരംഭിച്ചു
text_fieldsNext Story