Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.എസ്.ടി.യു മുക്കം...

കെ.എസ്.ടി.യു മുക്കം ഉപജില്ല സമ്മേളനം

text_fields
bookmark_border
മുക്കം: വികലമായ നയങ്ങളിലൂടെയും ആസൂത്രണ പിഴവ് മൂലവും വിദ്യാഭ്യാസ മേന്മയെ ഇടതു സര്‍ക്കാര്‍ തകര്‍ക്കുകയാ​െണന്ന് മുസ്​ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയമുഹമ്മദ് പറഞ്ഞു. വര്‍ഷങ്ങളായി നിയമനാംഗീകാരം ലഭിക്കാതെ ആയിരക്കണക്കിന് അധ്യാപകര്‍ ദുരിതമനുഭവിക്കുകയാണ്, കോവിഡ് പശ്ചാത്തലത്തില്‍ പൊതുപരീക്ഷകള്‍ നടക്കുമെന്ന് അറിയിച്ചെങ്കിലും കൃത്യമായ രൂപരേഖ തയാറാക്കി വിദ്യാര്‍ഥികളുടെ ആശങ്ക പരിഹരിക്കാനായിട്ടില്ല. കൊടിയത്തൂര്‍ പി.ടി.എം ഹയര്‍സെക്കൻഡറി സ്‌കൂളില്‍ നടന്ന കെ.എസ്.ടി.യു മുക്കം ഉപജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതുക്കുടി അബൂബക്കര്‍ അധ്യക്ഷതവഹിച്ച​ു. ജനപ്രതിനിധികളായി തെരഞ്ഞെടുക്കപ്പെട്ട കെ.എസ്.ടി.യു അംഗങ്ങളെയും സി.എച്ച് പ്രതിഭ ക്വിസ് വിജയികളെയും ആദരിച്ചു. പി.ടി.എം സ്​കൂള്‍ പ്രഥമാധ്യാപകന്‍ ജി. സുധീര്‍ മുഖ്യാതിഥിയായി, പി.ജി. മുഹമ്മദ്, പി.ടി.എം. ഷറഫുന്നീസ, എ.പി. നാസര്‍, നിസാം കാരശ്ശേരി, അഹമ്മദ് പുതുക്കുടി, വി.കെ. അബ്​ദുറഹിമാന്‍, ടി. മൊയ്തീന്‍കോയ, കെ. അബ്​ദുല്‍ അസീസ്, പി.കെ. ശരീഫുദ്ദീന്‍, വളപ്പില്‍ റഷീദ്, എം.സി. ഹാരിസ്, കെ.കെ. അബ്​ദുല്‍ ഗഫൂര്‍, ടി.പി. അബൂബക്കര്‍, യു. നസീബ്, ശമീർ മുക്കം തുടങ്ങിയവര്‍ സംസാരിച്ചു. ഉപജില്ല ജനറല്‍ സെക്രട്ടറി കെ.പി. ജാബിര്‍ സ്വാഗതവും ട്രഷറര്‍ കെ.വി. നവാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story