Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവെള്ളിത്തിരകളിൽ ഇന്ന്...

വെള്ളിത്തിരകളിൽ ഇന്ന് വെളിച്ചം വീഴും; കോഴിക്കോ​ട്ടെ തി​യറ്ററുകളൊരുങ്ങി

text_fields
bookmark_border
കോഴിക്കോട്​: പത്തു മാസത്തെ അടച്ചിടലിനൊടുവിൽ ഇന്ന്​ നഗരത്തിലെ സിനിമാശാലകളിൽ വെള്ളിവെളിച്ചം വീഴും. ലോക്​ഡൗണിനെ തുടർന്ന്​ പത്തു​ മാസവും മൂന്നു​ ദിവസവും അടഞ്ഞുകിടന്ന കൊട്ടകകൾ തുറക്കുന്നത്​ സിനിമാപ്രേമികൾക്കും ഇൗ മേഖലയിൽ ജോലിചെയ്യുന്നവർക്കും ഉടമകൾക്കും​ സന്തോഷംപകരുന്നു. ചരിത്രത്തിലാദ്യമാണ്​ ഇത്രയും ദിവസം സിനിമാശാലകൾ അടഞ്ഞുകിടന്നത്​. കോവിഡ്​ മാനദണ്ഡം പാലിച്ചാണ്​ തിയറ്ററുകൾ പ്രവർത്തിക്കുക. കോവിഡ്​ നിയന്ത്രണത്തി​‍ൻെറ ഭാഗമായി സെക്കൻഡ്​​ ഷോകൾ ഉണ്ടാവില്ല. രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനുമിടയിലാണ്​ പ്രദർശനം. നഗരത്തിലെ അപ്​സര, രാധ, ക്രൗൺ, ഗംഗ, ആർ.പി മാളിലെ ആശിർവാദ് സിനിപ്ലക്​സ്​ തുടങ്ങിയിടങ്ങളിൽ വിജയ് നായകനായ​ 'മാസ്​റ്റർ' ആണ്​ ബുധനാഴ്​ച​ മുതൽ പ്രദർശിപ്പിക്കുക. ജനുവരി 22 ന്​ ജയസൂര്യ നയകനായ 'വെള്ളം' തിയറ്ററുകളിലെത്തും. കൈരളി, ശ്രീ തിയറ്ററുകൾ മരാമത്ത്​ പണികൾക്കായി അടച്ചതിനാൽ പ്രദർശനം ഉണ്ടാവില്ല. കോറണേഷൻ തിയറ്റർ മൾട്ടിപ്ലക്​സ്​ കം ഷോപിങ്​മാളാക്കി മാറ്റുന്നതി​‍ൻെറ പ്രവൃത്തികൾ നടക്കുകയാണ്​. ഈ വർഷം അവസാനത്തോടെയേ പദ്ധതി പൂർത്തിയാവൂ. photo pk ക്രൗൺതിയറ്റർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story