Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഎൻ.​െഎ.എ കേസ്​:...

എൻ.​െഎ.എ കേസ്​: ബംഗളൂരുവിലെ ഡോക്​ടർക്കെതിരെ കുറ്റപത്രം

text_fields
bookmark_border
ബംഗളൂരു: തീവ്രവാദ സംഘടനയായ ​െഎ.എസ​ുമായി ബന്ധമാരോപിച്ച്​ ആഗസ്​റ്റിൽ ബംഗളൂരുവിൽ അറസ്​റ്റിലായ ഡോക്​ടർക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.​െഎ.എ) കുറ്റപത്രം സമർപ്പിച്ചു. എം.എസ്.​ രാമയ്യ മെഡിക്കൽ കോളജിലെ ഒഫ്​താൽമോളജിസ്​റ്റും ബംഗളൂരു ബസവനഗുഡി സ്വദേശിയുമായ അബ്​ദുൽ റഹ്​മാനെതിരെ (28) യു.എ.പി.എക്ക്​ പുറമെ, ഇന്ത്യൻ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകളും ചേർത്താണ്​ എൻ.​െഎ.എ പ്രത്യേക കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്​. 2020 മാർച്ചിൽ ഡൽഹി പൊലീസ്​ സ്​പെഷൽ സെൽ രജിസ്​റ്റർ ചെയ്​ത കേസുമായി ബന്ധപ്പെട്ടാണ്​ ഇയാളെ പിടികൂടുന്നത്​. നിരോധിത തീവ്രവാദ സംഘടനയായ ​െഎ.എസ്​.കെ.പിയുമായുള്ള ബന്ധത്തി​ൻെറ പേരിൽ കശ്​മീരി ദമ്പതികളായ ജഹാൻ സെയ്​ബ്​ സാമി വാനി, ഭാര്യ ഹിന ബഷീർ ബെയ്​ഗ്​ എന്നിവരെ ഡൽഹി ജാമിഅ നഗറിലെ ഒാക്​ല വിഹാറിൽനിന്ന്​​ അറസ്​റ്റിലായതിനെ തുടർന്നാണ്​ ഡൽഹി പൊലീസ്​ സ്​പെഷൽ സെൽ ഇൗ കേസ്​ രജിസ്​റ്റർ ചെയ്​തത്​. ഇരുവർക്കുമെതിരെ സെപ്റ്റംബറിൽ എൻ.​െഎ.എ കുറ്റപത്രം സമർപ്പിച്ചിരുന്നു. ​െഎ.എസി​ൻെറ അബൂദബി മൊഡ്യൂളുമായി ബന്ധപ്പെട്ട്​ പ്രവർത്തിച്ചിരുന്ന ഹൈദരാബാദ്​ സ്വദേശി അബ്​ദുല്ല ബാസിത്തുമായി കശ്​മീരി ദമ്പതികൾ ബന്ധപ്പെട്ടതായാണ്​ കണ്ടെത്തൽ. മറ്റൊരു ​െഎ.എസ്​ മൊഡ്യൂൾ കേസിൽ അബ്​ദുല്ല ബാസിത്ത്​ തിഹാർ ജയിലിലാണ്​. പുണെ സ്വദേശികളായ സാദിയ അൻവർ ഷെയ്​ക്ക്​, നബീൽ സിദ്ദീഖ്​ ഖാദിരി എന്നിവരും അറസ്​റ്റിലായിരുന്നു. സിറിയയിൽ ​െഎ.എസ്​ പ്രവർത്തനങ്ങൾക്കായി സുരക്ഷിതമായ മെസേജിങ്​ പ്ലാറ്റ്​ഫോം ഒരുക്കാൻ ജഹാൻ സെയ്​ബ്​ സാമി വാനിയുമായി ചേർന്ന്​ ഗൂഢാലോചന നടത്തിയതായി എൻ.​െഎ.എ കുറ്റപത്രത്തിൽ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story