Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:03 AM GMT Updated On
date_range 13 Jan 2021 12:03 AM GMTഎലത്തൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് ഫണ്ട് അനുവദിച്ചു
text_fieldsbookmark_border
എലത്തൂർ മണ്ഡലത്തിൽ റോഡ് നവീകരണത്തിന് അനുമതി എലത്തൂർ: മണ്ഡലത്തിലെ വിവിധ റോഡുകൾക്ക് തുക അനുവദിച്ചതായി ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചു. കക്കോടി - ചെലപ്രം റോഡ് നവീകരണത്തിന് 2.41 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി അറിയിച്ചു. പൊതുമരാമത്തിൻെറ പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയാണ് തുക അനുവദിച്ചത്. കൂടത്തുംപൊയിൽ വരെയുള്ള ഭാഗം ഇതിനകം നവീകരിച്ചിട്ടുണ്ട്. കൂടാതെ മണ്ഡലത്തിലെ വിവിധ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 1.4 കോടി രൂപയും വകയിരുത്തിയതായി മന്ത്രി അറിയിച്ചു. കോഴിക്കോട് -ബാലുശ്ശേരി റോഡിന് നേരത്തേ അനുവദിച്ച നാലുകോടി രൂപക്ക് പുറമെ 20 ലക്ഷം രൂപയും കക്കോടി -ചെലപ്രം റോഡിന് എട്ടു ലക്ഷം രൂപയും പട്ടർ പാലം - അണ്ടിക്കോട് റോഡിന് നാലുലക്ഷം രൂപയും മുട്ടോളി - കുരുവട്ടൂർ റോഡിന് നാലുലക്ഷം രൂപയും കാക്കൂർ - എകരൂർ റോഡിന് 15 ലക്ഷം രൂപയും മുട്ടോളി - കുരുവട്ടൂർ റോഡിൽ ഡ്രെയിനേജിന് 13 ലക്ഷം രൂപയും കാപ്പാട് - നന്മണ്ട - തുഷാരഗിരി റോഡിന് 25 ലക്ഷം രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story