f:-tue-photos-aditya alva ബംഗളൂരു: കന്നട സിനിമ മേഖലയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ആറാം പ്രതി ആദിത്യ ആൽവ (31) അറസ്റ്റിൽ. അന്തരിച്ച കർണാടക ജെ.ഡി-എസ് മുൻ മന്ത്രി ജീവരാജ് ആൽവയുടെ മകനും ബോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാസഹോദരനുമാണ് ആദിത്യ. കേസിലുൾപ്പെട്ടതോടെ ഒളിവിൽപോയ ഇയാളെ രഹസ്യവിവരത്തെ തുടർന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയിൽനിന്നാണ് സെൻട്രൽ ക്രൈംബ്രാഞ്ച് (സി.സി.ബി) അറസ്റ്റ് ചെയ്തത്. ബംഗളൂരുവിലെത്തിച്ച പ്രതിയെ ചാമരാജ് പേട്ടിലെ സി.സി.ബി ഒാഫിസിലെത്തിച്ച് ചോദ്യംചെയ്തു. കേസിൽ അറസ്റ്റിലായ ഇവൻറ് മാനേജർ വിരേൻ ഖന്നയുമായി അടുത്ത ബന്ധമുള്ള ആദിത്യയുടെ ഹെബ്ബാളിലെ ആഡംബര വീട്ടിൽവെച്ച് സെലിബ്രിറ്റികൾ പെങ്കടുത്ത നിരവധി ലഹരിപാർട്ടികൾ നടന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സെപ്റ്റംബർ 15ന് സി.സി.ബി സംഘം ആദിത്യയുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ കണ്ടെടുത്ത സി.സി.ടി.വി ദൃശ്യങ്ങളിൽനിന്നാണ് ഇതുസംബന്ധിച്ച തെളിവുകൾ ലഭിച്ചത്. തുടർന്ന് ഇയാൾ രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ആദിത്യയെ തേടി ഒക്ടോബറിൽ മുംബൈയിലെ വിവേക് ഒബ്റോയിയുടെ വീട്ടിൽ സി.സി.ബി റെയ്ഡ് നടത്തുകയും വിവേക് ഒബ്റോയിയുടെ ഭാര്യ പ്രിയങ്കയിൽനിന്ന് വിവരം തേടുകയും ചെയ്തിരുന്നു. ആദിത്യയുമായുള്ള ബന്ധത്തിൻെറ പേരിൽ മുൻ അധോലോക നായകൻ മുത്തപ്പ റായിയുടെ വീട്ടിലും പരിേശാധന നടന്നിരുന്നു. ഇതേ കേസിൽ നടിമാരായ സഞ്ജന ഗൽറാണിയും രാഗിണി ദ്വിവേദിയും അറസ്റ്റിലായെങ്കിലും സഞ്ജനക്ക് കഴിഞ്ഞ മാസം ഹൈകോടതി ജാമ്യം അനുവദിച്ചു. സ്വന്തം ലേഖകൻ
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Jan 2021 12:00 AM GMT Updated On
date_range 2021-01-13T05:30:18+05:30ബംഗളൂരു മയക്കുമരുന്ന് കേസ്: ആദിത്യ ആൽവ അറസ്റ്റിൽ
text_fieldsNext Story