Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആശയപരമായി...

ആശയപരമായി സി.പി.എമ്മിനെ ഇല്ലാതാക്കാനുള്ള വലിയ കാല്‍വെപ്പാണ്​ തദ്ദേശ തെരഞ്ഞെടുപ്പ്​: എം.ടി. രമേശ്

text_fields
bookmark_border
കോഴിക്കോട്: പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ജയകൃഷ്ണന്‍ മാസ്​റ്ററെ കൊലപ്പെടുത്തിയ സി.പി.എമ്മിന് ചരിത്രം മാപ്പുനല്‍കില്ലെന്നും ആശയപരമായി സി.പി.എമ്മിനെ ഇല്ലാതാക്കാനുള്ള വലിയ കാല്‍വെപ്പാണ്​ തദ്ദേശ തെരഞ്ഞെടുപ്പെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. കെ.ടി. ജയകൃഷ്ണന്‍ മാസ്​റ്റര്‍ ബലിദാന ദിനാചരണ അനുസ്മരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളല്ലാതെ മറ്റാരും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന നിലപാടാണ് സി.പി.എമ്മിന്. ആർ.എസ്​.എസ്​- ബി.ജെ.പി പ്രവര്‍ത്തകര്‍ മാത്രമല്ല കോണ്‍ഗ്രസുകാരും ലീഗുകാരും സി.പി.ഐക്കാരും വരെ അക്രമത്തിന് ഇരയാകുന്നെന്ന​​ും അദ്ദേഹം പറഞ്ഞു. എൻ.ഡി.എ കോഴിക്കോട് കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫിസില്‍ അനുസ്മരണത്തില്‍ യുവമോര്‍ച്ച ജില്ല പ്രസിഡൻറ്​ ടി. രനീഷ് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല പ്രസിഡൻറ്​ അഡ്വ. വി.കെ. സജീവന്‍ മുഖ്യപ്രഭാഷണം നടത്തി. മേഖല വൈസ് പ്രസിഡൻറ്​ ടി.വി. ഉണ്ണികൃഷ്ണൻ, ജില്ല വൈസ് പ്രസിഡൻറ്​ ബി.കെ. പ്രേമൻ, യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡൻറ്​ ഹരിപ്രസാദ് രാജ, വിഷ്ണു പയ്യാനക്കല്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story