Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅത്യാഹിത വിഭാഗം...

അത്യാഹിത വിഭാഗം എക്​സ്​റേ യൂനിറ്റുകൾ പ്രവർത്തിക്കുന്നില്ല

text_fields
bookmark_border
കോഴിക്കോട്​: മെഡിക്കൽ കോളജ്​ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലുള്ള എക്​സ്​റേ യൂനിറ്റുകൾ പ്രവർത്തനം നിലച്ചിട്ട്​ ദിവസങ്ങൾ. അത്യാഹിത വിഭാഗത്തിൽ രണ്ട്​ എക്​സ്റേ യൂനിറ്റുകളാണ്​ ഉള്ളത്​. ​തിരക്കുകുറക്കാനാണ്​ രണ്ട്​ യൂനിറ്റുകൾ പ്രവർത്തിച്ചിരുന്നത്​. കോവിഡ്​ വന്നതോടെ അത്യാഹിത വിഭാഗത്തിൽ തിരക്ക്​ കുറഞ്ഞപ്പോൾ ഒരു യൂനിറ്റ്​ മാത്രമാണ്​ പ്രവർത്തിച്ചിരുന്നത്​. ആദ്യം പ്രവർത്തിച്ചിരുന്ന പ്രധാന യൂനിറ്റിലെ എക്​സ്​റേ യന്ത്രങ്ങൾ കേടായിട്ട്​ മാസങ്ങളായി. അതോടെ രണ്ടാമത്തെ യൂനിറ്റിലേക്ക്​ എക്​സ്​റേ മാറ്റി. മൂന്നു ദിവസത്തി​േലറെയായി അതും പ്രവർത്തന രഹിതമാണ്​​. മെഡിക്കൽ കോളജി​െല അത്യാഹിത വിഭാഗത്തിലാണെങ്കിൽ കോവിഡ്​ തുടങ്ങുന്നതിന്​ മുമ്പുള്ളതുപോലെ തിരക്ക്​ വർധിച്ചിരിക്കുകയാണ്​. കൂടുതൽ പേർക്ക്​ എക്​സ്​റേയും മറ്റും ആവശ്യമായും വരുന്നുണ്ട്​. ഈ സമയത്ത്​ എക്​സ്​റേ യന്ത്രങ്ങൾ പ്രവർത്തന രഹിതമായതോടെ രോഗികൾ എക്​സ്​റേ എടുക്കാനായി ആശുപത്രി മുഴുവൻ നടക്കേണ്ട അവസ്​ഥയാണ്​. ഒ.പിയിലും വാർഡിലും ഉള്ളവർക്ക്​ എക്​സ്​റേ എടുക്കുന്ന വിഭാഗത്തിൽ നിന്നാണ്​ അത്യാഹിത വിഭാഗം രോഗികൾക്കും ഇപ്പോൾ എക്സ്​റേ എടുക്കുന്നത്​. അതിനായി മെഡിക്കൽ കോളജ്​ ആശുപത്രി വലംവെക്കേണ്ട അവസ്​ഥയാണ്​​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story