Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമിന്നും അങ്കക്കരയായി...

മിന്നും അങ്കക്കരയായി പന്നിയങ്കര​

text_fields
bookmark_border
കോഴിക്കോട്​: കോർപറേഷനിൽ 37ാം വാർഡായ പന്നിയങ്കരയിൽ​ മിന്നുന്ന അങ്കം. നഗരത്തിൽ ഇത്തവണത്തെ ഏറ്റവും ശ്രദ്ധേമായ പോരാട്ടം ഇവിടെ തന്നെ​. മുൻ മേയർ സി.പി.എം നേതാവ്​ ഒ. രാജഗോപാൽ, സിറ്റിങ്​ കൗൺസിലറും ബി.ജെ.പി കൗൺസിൽ പാർട്ടി നേതാവുമായ നമ്പിടി നാരായണൻ, യു.ഡി.എഫ്​ സിറ്റിങ്​ കൗൺസിലർ മുസ്​ലിം ലീഗ്​ സ്വതന്ത്ര കെ. നിർമല എന്നിവർ പോരിനിറങ്ങുന്നതാണ്​ പന്നിയങ്കരയെ ശ്രദ്ധേയമാക്കുന്നത്​. സി.പി.ഐയുടെ സ്​ഥിരം സീറ്റായ ഇവിടെ മുൻ സി.പി.ഐ നേതാവുകൂടിയായ രാജഗോപാൽ ജയിക്കുമെന്നാണ്​ എൽ.ഡി.എഫ്​ കണക്കു​കൂട്ടൽ. ജനറൽ വാർഡായപ്പോഴും നിർമലയിലൂടെ മാത്രമേ വാർഡ്​ നിലനിർത്താനാവൂവെന്ന്​ യു.ഡി.എഫും കണക്കുകൂട്ടുന്നു. സിറ്റിങ്​ സീറ്റായ മീഞ്ചന്ത വനിത സംവരണമായപ്പോൾ കൗൺസിൽ പാർട്ടി നേതാവ്​ നമ്പിടി നാരായണന്​​ മത്സരിക്കാൻ ബി.ജെ.പി കണ്ടെത്തിയതും അയലത്തെ വാർഡുകൂടിയായ പന്നിയങ്കരയെതന്നെ. മൂന്നു​ മുന്നണികൾക്കും ഒരുപോലെ പ്രതീക്ഷ നൽകുന്നതാണ്​ വാർഡിലെ വോട്ടുകണക്കുകൾ. 2015ൽ നിർമല 325 വോട്ടി​ൻെറ ഭൂരിപക്ഷത്തിന്​ തോൽപിച്ചത്​ സി.പി.ഐയുടെ കെ. ശിൽപയെയാണ്​. നിർമലക്ക്​ 1558ഉം ശിൽപക്ക്​ 1233ഉം ബി.ജെ.പിയുടെ പ്രസന്ന കാവുങ്ങലിന്​ 1218 വോട്ടും കിട്ടി. 2010ൽ ലീഗിലെ അഡ്വ. എ.വി. അൻവർ 111 വോട്ടിന്​ സി.പി.ഐ നേതാവും സ്​റ്റാൻറിങ്​ കമ്മിറ്റി അധ്യക്ഷനുമായ പി.കെ. നാസറിനെ തോൽപിച്ചു. അന്ന്​ ബി.ജെ.പിയിലെ എൻ.വി. ദിനേശന്​ 826 വോട്ട്​ ലഭിച്ചിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story