Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയു.എൽ സൈബർ പാർക്കിൽ...

യു.എൽ സൈബർ പാർക്കിൽ ആറു കമ്പനികൂടി; കോവിഡ് കാലത്തും വളർച്ച

text_fields
bookmark_border
കോഴിക്കോട്​: യു.എൽ സൈബർ പാർക്കിൽ ആറു കമ്പനികൾകൂടി പ്രവർത്തനം തുടങ്ങുന്നു. ഒമ്പതു സ്​റ്റാർട്ടപ്പുകളും വൈകാതെ ഇവിടേ​ക്കെത്തും. ഹൈപ്പർ ബ്ലോക്സ് ഇന്ത്യ, ടെലി സ്​റ്റേഷൻ, പാംട്രിസ് ടെക്നോളജീസ്, ഐഒകോഡ് ഇൻഫോടെക്, ടെക്ടാഡ്, എയ്ത് അനലിറ്റിക്ക എന്നിവയാണ് പുതുതായി വന്ന കമ്പനികൾ. 42 കമ്പനികളും 36 സ്​റ്റാർട്ടപ്പുകളും അടക്കം 78 സ്ഥാപനങ്ങൾ നിലവിലുള്ള പാർക്കിൽ ഇതോടെ 48 കമ്പനികളും 45 സ്​റ്റാർട്ടപ്പുകളും ഉൾപ്പെടെ 93 സ്ഥാപനങ്ങളാകും. പ്രത്യേക സാമ്പത്തിക മേഖല പദവിയുള്ള യു.എൽ സൈബർ പാർക്കിൽ പ്രവർത്തിക്കാനുള്ള അംഗീകാരം പുതിയ കമ്പനികൾക്കു ലഭിച്ചു. ടെലികോം സർവിസസ്, ഇ-കോമേഴ്സ്, മൊബൈൽ ആപ്ലിക്കേഷൻ, ഡിജിറ്റൽ മാർക്കറ്റിങ്, ഫ്ലീറ്റ് മാനേജ്മൻെറ്​, സോഫ്റ്റ്‌വെയർ ഡെവലപ്മൻെറ്​, എജുക്കേഷൻ, ഹെൽത്ത് കെയർ, എംപ്ലോയ്‌മൻെറ സെക്ടർ, ഹോസ്പിറ്റാലിറ്റി, റീട്ടെയിൽ, മീഡിയ, ട്രാൻസ്പോർട്ടേഷൻ, എൻജിനീയറിങ്, എ.ഐ സൊലൂഷൻസ് തുടങ്ങിയ മേഖലയിലാണ് ഈ കമ്പനികൾ പ്രവർത്തിക്കുന്നത്. പൂർണമായും യു.എസ്, യൂറോപ്പ്, ഗൾഫ് രാജ്യങ്ങളാണ് ഈ കമ്പനികളുടെ ഉപഭോക്താക്കൾ. നിലവിൽ യു.എൽ സൈബർ പാർക്കിലുള്ള ഐ.ടി ജീവനക്കാരുടെ എണ്ണം 2046 കടന്നു. കോവിഡ് കാലത്ത് ആക്‌ഷൻ എഫ്.ഐ ടെക്നോളജീസ് നടത്തിയ 46ഉം ഗ്രിഡ്​സ്​റ്റോൺ ടെക്നോളജീസ് നടത്തിയ 40ഉം നിയമനങ്ങൾ ഉൾപ്പെടെയാണിത്. ഇതിനുപുറമെ പുതിയ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ 475 ഐ.ടി ജീവനക്കാരെക്കൂടി നിയമിക്കും. കോവിഡ് കാലത്തും നൂറുകണക്കിനു തൊഴിലവസരം സൃഷ്​ടിച്ച ഊരാളുങ്കൽ ലേബർ കോൺട്രാക്ട്​ കോഒാപറേറ്റിവ്​ സൊസൈറ്റിയുടെ ഐ.ടി പാർക്കാണ് ഇതേ കാലത്തു വളർച്ചയും തൊഴിലും സൃഷ്​ടിച്ചിരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story