Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകളിയാരവങ്ങളുടെ...

കളിയാരവങ്ങളുടെ നിറസ്​മരണകൾക്ക്​​ ഫൈനൽ വിസിൽ

text_fields
bookmark_border
യങ്​​ ചലഞ്ചേഴ്​സ്​ ഫുട്​ബാൾ ക്ലബി​ൻെറ ആസ്ഥാന മന്ദിരം​ പൊളിക്കുന്നു കോഴിക്കോട്​: കളിക്കളത്തി​ൻെറ കടലിരമ്പം ഒാർമപ്പെടുത്തുന്ന കോഴിക്കോ​ട്ടെ മറ്റൊരു സ്​മാരകംകൂടി ഇല്ലാകുന്നു. 84 കൊല്ലത്തോളമായി കോഴിക്കോടി​ൻെറ മുൻനിര ഫുട്​ബാൾ ക്ലബായ യങ്​​ ചലഞ്ചേഴ്​സി​ൻെറ പാവമണി റോഡിലെ ആസ്ഥാന മന്ദിരമാണ്​ പൊളിച്ചുതുടങ്ങിയത്​. കൊൽക്കത്തയിൽ മോഹൻബഗാനും മുഹമ്മദൻസിനും ഈസ്​റ്റ്​ ബംഗാളിനുമൊക്കെ കളിക്കുന്ന പദവിയായിരുന്നു പണ്ട്​ മലബാറിൽ യങ്​​ ചല​ഞ്ചേഴ്​സിന്​ കളിക്കുന്നതിന്​ ലഭിച്ചിരുന്നത്​. 1936ൽ സൊസൈറ്റീസ്​ ആക്​ട്​ പ്രകാരം രജിസ്​റ്റർ ചെയ്​ത ഫുട്​ബാൾ കൂട്ടായ്​മയായ ചലഞ്ചേഴ്​സി​ൻെറ മുകളിലെ രണ്ടു നിലകളിലേക്കുള്ള പടി ചവിട്ടുന്നത്​ മഹാഭാഗ്യമായി കളിക്കാരും കളി​ഭ്രാന്തരും കണ്ടിരുന്ന കാലമുണ്ടായിരുന്നു. ദേശീയ തലത്തിൽ തന്നെ ശ്രദ്ധേയരായ ഗോൾ കീപ്പർ സുധീർ, സേതുമാധവൻ, പ്രേംനാഥ്​ ഫിലിപ്​, നടരാജൻ, ജിജു ജേക്കബ്​, എം.പി.​ ഹൈദ്രോസ്​, ഹാരിസ് ​റഹ്​മാൻ തുടങ്ങി ചല​ഞ്ചേഴ്​സി​ൻെറ നീലക്കുപ്പായമിട്ടവരുടെ വൻ നിര തന്നെയുണ്ട്​. ഇന്ത്യയിലെ ആദ്യ വനിത പൊലീസ്​ സ്​റ്റേഷനടുത്ത്​ മാനാഞ്ചിറക്കും കോർപറേഷൻ സ്​​റ്റേഡിയത്തിനുമിടക്ക്​ അപൂർവ ചി​ത്രങ്ങളും രേഖകളും ട്രേഫികളുമൊക്കെ അകത്ത്​നിറച്ച​ രണ്ടുനില പീടികമുറിയുടെ നിൽപ് കോഴിക്കോ​ട്ടെ ഫുട്​ബാൾ പെരുമയുടെ നിറസ്​മരണയായിരുന്നു. യങ്​​ ചലഞ്ചേഴ്​സിനും ഉപക്ലബായ യങ്​​ ജംസിനും കെട്ടിടത്തിൽ രണ്ട്​ ഓഫിസ്​ വരെ പ്രവർത്തിച്ചിരുന്നു. ചാന്ദ്​നി എഫ്​.സി കാലിക്കറ്റിനായും ചലഞ്ചേഴ്​സ്​ താരങ്ങൾ ജഴ്​സിയണിഞ്ഞിരുന്നു. മുതലക്കുളം മൈതാനത്തിനു​ പിറകിൽനിന്ന്​ പാവമണി റോഡിലേക്ക്​ റോഡിന്​ സ്ഥലം വിട്ടുകൊടുത്ത്​ ഭൂമി വികസിപ്പിക്കാനുള്ള ധാരണയുടെ ഭാഗമായാണ്​ ഉടമകൾ കെട്ടിടം പൊളിക്കുന്നത്​. റോഡ്​ വികസനത്തിനായാണ്​ പഴയ കെട്ടിടം ജന്മിക്ക്​ ഒ​ഴിഞ്ഞുകൊടുത്തതെന്നും മാത്തോട്ടത്ത്​ ഓഫിസ്​ പ്രവർത്തിക്കുന്നുണ്ടെന്നും ക്ലബ്​​ സെക്രട്ടറി രാജീവ്​ മേനോൻ അറിയിച്ചു. എന്നാൽ, പൈതൃകമുണർത്തുന്ന കെട്ടിടം സംരക്ഷിക്കേണ്ടിയിരുന്നുവെന്നാണ്​​ ക്ലബി​ൻെറ പഴയ താരങ്ങളായ മുൻ തമിഴ്​നാട്​ ക്യാപ്​റ്റൻ ഊട്ടി അഷ്​റഫ്​, എം.പി. ഹൈദ്രോസ്​ തുടങ്ങി നഗരത്തിലെ കളിക്കമ്പക്കാരുടെ പ്രതികരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story