Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവയോധിക കിണറ്റിൽ മരിച്ച...

വയോധിക കിണറ്റിൽ മരിച്ച നിലയിൽ

text_fields
bookmark_border
ഇരിട്ടി: വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വള്ള്യാട് പറമ്പിൽ ഹൗസിൽ പാലക്കപെരൂടി കമലാക്ഷിയമ്മയെയാണ്​ (70) വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഇരിട്ടിയിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ കിണറ്റിൽനിന്ന് കമലാക്ഷിയമ്മയെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. വള്ള്യാട് വായനശാലക്കു സമീപത്തെ ആദ്യകാല വ്യാപാരിയായിരുന്ന പരേതനായ കെ. ഗോവിന്ദൻ നമ്പ്യാരുടെ ഭാര്യയാണ്. മക്കൾ: രമേശൻ (വ്യാപാരി, വള്ള്യാട്), രേണുക (കലക്​ഷൻ ഏജൻറ്,​ ഇരിട്ടി വനിത സൊസൈറ്റി), രഘുനാഥൻ (ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫിസ്), പ്രസീത. മരുമക്കൾ: രാജൻ (മാലൂർ), സജിത (പെൻഷനേഴ്​സ് ബാങ്ക്, ഇരിട്ടി), ബിന്ദു, കരുണൻ (പുന്നാട്). സഹോദരങ്ങൾ: മാലതി, ശാന്ത, പുഷ്​പ, പരേതനായ പുരുഷോത്തമൻ. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ഇന്ന് വള്ള്യാട്ട്​ വീട്ടുവളപ്പിൽ സംസ്​കരിക്കും. kamalakshiyamma obit irt
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story