Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീട്ടുപറമ്പിൽ...

വീട്ടുപറമ്പിൽ നിർമാണപ്രവൃത്തിക്കിടെ വിഗ്രഹങ്ങൾ കണ്ടെത്തി

text_fields
bookmark_border
കൊയിലാണ്ടി: വീട്ടുപറമ്പിൽ നിർമാണപ്രവൃത്തിക്ക് മണ്ണെടുക്കുമ്പോൾ വിഗ്രഹങ്ങൾ കണ്ടെത്തി. മേലൂർ ശിവക്ഷേത്രത്തി​ൻെറ പിൻഭാഗത്ത് 300 മീറ്റർ മാറി മേലൂക്കരയിൽനിന്നാണ് ഗരുഡവിഗ്രഹവും ചെമ്പി​ൻെറ തകിടും ഇന്ദ്രനീലം എന്നു കരുതുന്ന പുരാവസ്തു ശേഖരവും കണ്ടെത്തിയത്. വ്യാഴാഴ്ച ഉച്ചക്ക് ഒരു മണിയോടെ അടിത്തറപാകാൻ കുഴിക്കവെയാണ് 50 സെ.മീ. നീളത്തിൽ കുഴി കണ്ടത്. അതിൽനിന്ന്, സ്വർണനിറത്തോടു കൂടിയ താമരമൊട്ട്, നീല നിറത്തോട്​ കൂടിയ കല്ലി​ൻെറ ഭാഗം, ചെമ്പിൻതകിട്​ എന്നിവ ലഭിച്ചു. ഒരു മീറ്റർ നീളവും 20 സെ.മീ. വീതിയിലുമായിരുന്നു കുഴി. വർഷങ്ങളായി മേലൂർ ശിവക്ഷേത്രത്തിലെ പള്ളിവേട്ട നടന്നുവരുന്ന സ്ഥലമാണിത്. പൊലീസ് സർക്കിൾ ഇൻസ്പെക്ടർ കെ.സി. സുഭാഷ് ബാബു, എസ്.ഐ കെ. സേതുമാധവൻ എന്നിവർ സ്ഥലത്തെത്തി. വസ്തുക്കൾ സ്​റ്റേഷനിലേക്കു മാറ്റി. പുരാവസ്​തു വിഭാഗത്തെ വിവരമറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story