Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപേരാമ്പ്ര മത്സ്യ...

പേരാമ്പ്ര മത്സ്യ മാര്‍ക്കറ്റ്: ലീഗ് പഞ്ചായത്ത് ഓഫിസ് മാര്‍ച്ച് നടത്തി

text_fields
bookmark_border
പേരാമ്പ്ര: സംഘർഷത്തെ തുടർന്ന് ഒരു മാസമായി അടഞ്ഞുകിടക്കുന്ന പേരാമ്പ്ര മത്സ്യ മാർക്കറ്റ് തുറന്നു പ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പേരാമ്പ്ര പഞ്ചായത്ത് മുസ്​ലിംലീഗ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. മാര്‍ക്കറ്റ് പരിസരത്തു നിന്നാരംഭിച്ച മാര്‍ച്ച് ഗ്രാമപഞ്ചായത്ത് ഓഫിസിനു സമീപം പൊലീസ് തടഞ്ഞു. മാര്‍ച്ച് ജില്ല മുസ്‌ലിംലീഗ് ട്രഷറര്‍ പാറക്കല്‍ അബ്​ദുല്ല എം.എല്‍.എ ഉദ്ഘാടനംചെയ്തു. പുതുക്കുടി അബ്​ദുറഹ്മാന്‍ അധ്യക്ഷതവഹിച്ചു. എസ്.പി. കുഞ്ഞമ്മദ്, സത്യന്‍ കടിയങ്ങാട്, സി.പി.എ. അസീസ്, എസ്.കെ. അസ്സയിനാര്‍, രാജന്‍ മരുതേരി, കല്ലൂര്‍ മുഹമ്മദലി തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story