Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫീസ്‌ വർധനവിനെതിരെ...

ഫീസ്‌ വർധനവിനെതിരെ എസ്‌.എഫ്‌.ഐ സമരം തുടങ്ങും

text_fields
bookmark_border
കോഴിക്കോട്‌: അക്രമം അഴിച്ചുവിടാനും സംസ്ഥാനത്തെ ക്രമസമാധാനം തകർക്കാനുമാണ്‌ കോൺഗ്രസും പ്രതിപക്ഷ യുവജന, വിദ്യാർഥി സംഘടനകളും ശ്രമിക്കുന്നതെന്ന്‌ എസ്‌.എഫ്‌.ഐ. രക്തസാക്ഷികളായ ഹഖ്‌ മുഹമ്മദി​ൻെറയും മിഥിലാജി​ൻെറയും ചിത്രങ്ങൾ കണ്ണൂരിൽ കഴിഞ്ഞ ദിവസം നശിപ്പിച്ച കെ.എസ്​.യു നടപടി അക്രമത്തിനുള്ള ആഹ്വാനമാണെന്ന്​ സംസ്ഥാന പ്രസിഡൻറ്​ വി.എ. വിനീഷ്‌, സെക്രട്ടറി കെ.എം. സച്ചിൻദേവ്‌ എന്നിവർ വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. സ്വാശ്രയ കോളജ്‌, സ്വകാര്യ സ്‌കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ കോവിഡ്‌ കാലത്തെ ഫീസ്‌ വർധനവിനെതിരെ എസ്‌.എഫ്‌.ഐ സമരത്തിന്‌ നേതൃത്വം നൽകും. സ്വാശ്രയ കോളജുകളിൽ നിർബന്ധിതമായി അധിക ഫീസ്‌ വാങ്ങുകയാണ്‌. ലാബ്‌, ഹോസ്‌റ്റൽ, ലാബ്‌, യാത്ര തുടങ്ങിയവക്കായി നിശ്ചയിച്ച ഫീസുകളും വാങ്ങുന്നുണ്ട്‌. സ്‌കൂളുകളിൽ ഫീസ്‌ അടക്കാൻ കഴിയാത്ത കുട്ടികളെ ഓൺലൈൻ ക്ലാസിൽ അനുവദിക്കുന്നില്ല. മാനേജ്‌മൻെറുകളുടെ യോഗം വിളിച്ച്‌ പരിഹാരമുണ്ടാക്കണം. കേന്ദ്ര സർവകലാശാലകളിലേക്കുള്ള പ്രവേശന പരീക്ഷകൾ ഒരേ ദിവസം നടത്തുന്നതും പരീക്ഷകേന്ദ്രങ്ങളിലെ എണ്ണക്കുറവും വിദ്യാർഥികളെ ദോഷകരമായി ബാധിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി സർക്കാറിന്‌ പരാതി നൽകിയിട്ടുണ്ടെന്നും നേതാക്കൾ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story