Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജെ.ഇ.ഇ;...

ജെ.ഇ.ഇ; പരിലീശനമില്ലാതെ ആദ്യശ്രമത്തിൽ ഫർഹാൻ നേടിയത് മിന്നും റാങ്ക്

text_fields
bookmark_border
പേരാമ്പ്ര: ജെ.ഇ.ഇ​ പ്രവേശന പരീക്ഷയിൽ ചെറുവണ്ണൂരിലെ മുഹമ്മദ് ഫർഹാൻ കൈവരിച്ച ഈ നേട്ടം മലയാളികൾക്കു മുഴുവൻ അഭിമാനമാണ്. ഒരുവർഷത്തെ പരിശീലനത്തിനൊന്നും നിൽക്കാതെ പ്ലസ് ടു എഴുതി ആ വർഷംതന്നെ എഴുതിയ ജെ.ഇ.ഇയിൽ ദേശീയതലത്തിൽ 1708ാം റാങ്കാണ് ഈ മിടുക്കൻ കരസ്ഥമാക്കിയത്. ഒ.ബി.സിയിൽ ഫർഹാ​ൻെറ റാങ്ക് 264 ആണ്. കേരളത്തിൽ മാത്രം നോക്കുമ്പോൾ 20ൽ താഴെയായിരിക്കും റാങ്ക്. പേരാമ്പ്ര ഹയർസെക്കൻഡറി സ്കൂളിൽനിന്ന് ഈവർഷം മുഴുവൻ മാർക്കും വാങ്ങിയാണ് പ്ലസ്ടു വിജയിച്ചത്. 27ന് നടക്കുന്ന അഡ്വാൻസ്ഡ് പരീക്ഷക്ക് തയാറെടുക്കുന്ന ഫർഹാനും താലോലിക്കുന്നത് ഐ.ഐ.ടി സ്വപ്നമാണ്. ഒമാനിൽ ജോലിചെയ്യുന്ന കരുവാൻചാലിൽ അബ്​ദുൽ സമദി​ൻെറയും റംലയുടെയും മകനാണ്. സഹോദരൻ ഷാഹിൽ ഖത്തറിലാണ്. സഹോദരി റാനിയ പ്ലസ്ടുവിന് പഠിക്കുകയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story