Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകാട്ടാന ആക്രമണത്തിൽ...

കാട്ടാന ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു

text_fields
bookmark_border
അഗളി: അട്ടപ്പാടി കോട്ടത്തറ വീട്ടിക്കുണ്ടിൽ . കോട്ടത്തറ വീട്ടിക്കുണ്ട് ഊരിലെ മൊട്ടയാണ്​ (75) മരിച്ചത്. ചൊവ്വാഴ്​ച ഉച്ചയോടെയാണ്​ വീട്ടിക്കുണ്ട് ഊരിനടുത്ത് വിറകെടുക്കാൻ പോയ മൊട്ടക്ക്​ നേരെ കാട്ടാന ആക്രമണം ഉണ്ടായത്. രണ്ട് മണിയോടെ വീട്ടിക്കുണ്ട് വനമേഖലയിൽ വിറക് ശേഖരിച്ചുകൊണ്ടിരിക്കുമ്പോൾ പിറകിലൂടെയെത്തിയ ആന ആക്രമിക്കുകയായിരുന്നു. കേൾവി ശക്​തി കുറവായതിനാൽ ഊരുവാസികൾ നൽകിയ മുന്നറിയിപ്പ് മൊട്ട അറിഞ്ഞില്ല. ശബ്​ദമുണ്ടാക്കി ആനയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അതും ഫലിച്ചില്ല. വാരിയെല്ലിനും നെഞ്ചിലും മാരകമായി പരിക്കേറ്റതിനെ തുടർന്നാണ്​ മരണം. ആന സമീപപ്രദേശത്ത് അര മണിക്കൂറോളം നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിനരികിലേക്ക് ഊരുകാർക്ക് അടുക്കാൻ സാധിച്ചിരുന്നില്ല. പടം pkg10 motta elephant death മൊട്ട
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story