Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമകളുടെ വീട്ടിൽ...

മകളുടെ വീട്ടിൽ ക്വാറൻറീനിൽ കഴിയവേ ഹൈദരാബാദ് സ്വദേശിനി മരിച്ചു

text_fields
bookmark_border
ഉരുവച്ചാൽ: ശിവപുരത്ത് മകളുടെ വീട്ടിലെത്തിയ ഹൈദരാബാദ് സ്വദേശിനി മരിച്ചു. ഇവിടെ ക്വാറൻറീനിൽ കഴിയുകയായിരുന്ന ഹൈദരാബാദിലെ രാമചന്ദ്രപുർ സ്വദേശിനി പരേതനായ മുഹമ്മദി​ൻെറ ഭാര്യ അലിയാ ഫാത്തിമ (പന്തിരി സത്യാപതി-60) ആണ് മരിച്ചത്. ശിവപുരം വെമ്പടി പള്ളിക്ക് സമീപം ബദ്​രിയ്യ മൻസിലിൽ താമസിക്കുന്ന മകൾ ഫാത്തിമയുടെ വീട്ടിൽ തിങ്കളാഴ്​ച രാവിലെ 10ഒാടെയാണ് മരണം. കണ്ണൂർ വിമാനത്താവളം വഴി ഈ മാസം 12ന് വൈകീട്ടോടെ മകളുടെ വീട്ടിലെത്തി ക്വാറൻറീനിൽ കഴിയുകയായിരുന്നു. വീട്ടുകാർ പരിസരവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കോവിഡ് പരിശോധന ഫലം വന്നതിനുശേഷം മൃതദേഹം സംസ്കരിക്കും. മറ്റു മക്കൾ: നസീമ, ശാഹിന (കുവൈത്ത്), പരേതനായ റഹീം. മരുമക്കൾ: ഇല്യാസ്, യൂനസ് (കുവൈത്ത്), മുഹമ്മദ് തൻവീർ (കയനി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story