Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജനകീയ കുടിവെള്ള പദ്ധതി ...

ജനകീയ കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു

text_fields
bookmark_border
കൊടുവള്ളി: വെൽഫെയർ പാർട്ടി കൊടുവള്ളി നഗരസഭ കമ്മിറ്റി നിർമിച്ചു നൽകിയ . കുടിവെള്ളത്തിന് ഏറെ പ്രയാസപ്പെട്ടിരുന്ന പ്രദേശത്തെ മുപ്പതിൽപരം കുടുംബങ്ങൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. കിണറിന് വേണ്ട സ്ഥലം സൗജന്യമായി വിട്ടുനൽകിയത് കൊരുവിൽ മുഹമ്മദ് ഹാജിയും, ജലസംഭരണിക്കായി സ്ഥലം വിട്ടു നൽകിയത് മനത്താംകണ്ടി മറിയവുമാണ്. പ്രവാസി സുഹൃത്തുക്കളും നാട്ടിലെ ഉദാരമനസ്കരുമാണ് പദ്ധതിക്ക് ആവശ്യമായ പണം നൽകിയത്. വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് അസ്​ലം ചെറുവാടി കുടിവെള്ള പദ്ധതി ഉദ്ഘാടനംചെയ്തു. മണ്ഡലം പ്രസിഡൻറ് സദറുദ്ദീൻ ഓമശ്ശേരി അധ്യക്ഷതവഹിച്ചു. നഗരസഭ കമ്മിറ്റി പ്രസിഡൻറ് എം.പി. അബ്​ദുറഹ്​മാൻ സേവന പ്രവർത്തനങ്ങൾ നടത്തിയവരെ അനുമോദിച്ചു. നഗരസഭ ചെയർപേഴ്സൻ ശരീഫ കണ്ണാടിപ്പൊയിൽ മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി ജയപ്രകാശൻ മടവൂർ, എൻ.പി. ഇഖ്ബാൽ, സി.കെ. ഷബീർ, ഫാത്തിമ, കെ. ഫിറോസ്ഖാൻ, പ്രഫ. ഇ. അബ്​ദുറസാഖ്, സതീദേവി, ആർ.വി. സൈനുദ്ദീൻ, കെ. ജാബിർ, ശംസുദ്ദീൻ മന്നത്താംകണ്ടി എന്നിവർ സംസാരിച്ചു. പി.പി. സൈനുൽ ആബിദ്​ സ്വാഗതവും എ.കെ. മനാഫ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:
Next Story