Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2020 11:58 PM GMT Updated On
date_range 11 Sep 2020 11:58 PM GMTകോവിഡ് ചികിത്സയിലായിരുന്ന വൈദികൻ മരിച്ചു
text_fieldsbookmark_border
വെള്ളരിക്കുണ്ട്: തലശ്ശേരി അതിരൂപതാംഗവും ഭദ്രാവതി രൂപത വികാരി ജനറാളുമായ ഫാ. കുര്യാക്കോസ് (ഷാജി) മുണ്ടപ്ലാക്കൽ ------------------------------------------നിര്യാതനായി. കോവിഡ് ബാധിതനായി മംഗളൂരു ഫാദർ മുള്ളേഴ്സ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം പെട്ടെന്നുണ്ടായ ഹൃദയസ്തംഭനം മൂലമാണ് മരിച്ചത്. കാസർകോട് ജില്ലയിലെ കൊന്നക്കാട് മുണ്ടപ്ലാക്കൽ മാത്യു--അന്നമ്മ ദമ്പതിമാരുടെ മകനാണ്. മേരിഗിരി ഇടവക അസി. വികാരി, ആടാംപാറ, ചെറുപുഴ, എണ്ണപ്പാറ, പാണത്തൂർ, ഉദയഗിരി ഇടവകകളിൽ വികാരിയായും തലശ്ശേരി അതിരൂപത യുവജനവിഭാഗം ഡയറക്ടർ, ചെമ്പേരി കരുണാലയം ഡയറക്ടർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. കുന്നോത്ത് മേജർ സെമിനാരിയിൽ അധ്യാപകനായി ജോലി ചെയ്തിരുന്നു. സഹോദരങ്ങൾ: ബാബു, ബിജു, ജീജ, സി. ഷാരോൺ ഡി.എം, സിന്ധു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story