Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഓട്ടോമാറ്റിക്...

ഓട്ടോമാറ്റിക് സാനിറ്റൈസറുകൾ നിർമിച്ച്​ നിഹാൽ

text_fields
bookmark_border
ശാസ്​ത്രരംഗത്ത്​ ഒ​ട്ടേറെ കണ്ടുപിടിത്തങ്ങളുമായി ഒമ്പതാം ക്ലാസുകാരൻ നന്മണ്ട: ഓ​ട്ടോമാറ്റിക്​ സാനിറ്റൈസർ മെഷീനുകൾ നിർമിച്ച്​ ശ്രദ്ധേയനാവുകയാണ്​ ഒമ്പതാം ക്ലാസുകാരൻ. നന്മണ്ട ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയും സ്​റ്റുഡൻറ്​ പൊലീസ് കാഡറ്റുമായ കെ.വി. നിഹാലാണ് ത​ൻെറ കഴിവ് തെളിയിക്കുന്നത്. കൈ കാണിച്ചാൽ സെൻസർ ഉപയോഗിച്ച്​ ആവശ്യത്തിനുള്ള സാനിറ്റൈസർ ​കൈയിൽ ലഭിക്കുന്ന സംവിധാനം ബാലുശ്ശേരി പൊലീസ് സ്​റ്റേഷനിൽ പ്രധാനാധ്യാപകൻ അബൂബക്കർ സിദ്ദീഖും നിഹാലി​ൻെറ പിതാവ് മുസ്തഫയും ചേർന്ന് സ്​റ്റേഷൻ ഓഫിസർ ജീവൻ ജോർജിന് കൈമാറി. കിനാലൂർ ഏഴുകണ്ടി കിഴ​േക്കവീട്ടിൽ മുസ്തഫയുടെയും ജുമാനയുടെയും മകനായ നിഹാൽ ഇതിനകംതന്നെ സോളാർ പാനൽ സൂര്യ​ൻെറ ഭ്രമണത്തിനനുസരിച്ച് ദിശ മാറുന്ന സംവിധാനം, ഡ്രോണുകൾക്ക്​ തടസ്സം നേരിടുമ്പോൾ തിരിച്ചു പറക്കാനുള്ള സംവിധാനം, തടസ്സം നേരിടുമ്പോൾ മുന്നറിയിപ്പ് നൽകുന്ന അന്ധരുടെ വൈറ്റ് കെയിൻ എന്നിവ നിർമിച്ചിട്ടുണ്ട്. ഈ ശാസ്ത്രപ്രതിഭക്ക് രക്ഷിതാക്കൾക്കൊപ്പം സ്കൂൾ അധ്യാപകരും നാട്ടുകാരും പ്രോത്സാഹനം നൽകുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story