Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവാഗ്​ദാനലംഘനം:...

വാഗ്​ദാനലംഘനം: പ്രതിഷേധവുമായി കായികാധ്യാപകർ

text_fields
bookmark_border
കോഴിക്കോട്​: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ കായികാധ്യാപകർ പ്രതിഷേധ സമരം നടത്തി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിച്ച്​, വീടുകളിൽതന്നെയായിരുന്നു സംസ്​ഥാന വ്യാപകമായി കായികാധ്യാപക സംഘടനയായ ഡി.പി.ടി.എയുടെ പ്രതിഷേധം. 2017 സെപ്റ്റംബർ എട്ടിന്​ സർക്കാർ നൽകിയ വാഗ്​ദാനം ലംഘിച്ചതിനെതിരെയായിരുന്നു പ്രതിഷേധം. യു.പി, ഹൈസ്​കൂൾ വിഭാഗം കായികാധ്യാപക തസ്​തിക നിർണയ മാനദണ്ഡങ്ങൾ കാലോചിതമായി പരിഷ്​കരിക്കുക, തുല്യജോലിക്ക്​ ത​ുല്യവേതനം നൽകുക, ഹയർ സെക്കൻഡറിയിൽ തസ്​തിക അനുവദിച്ച്​ നിയമനവും പ്രമോഷനും നടപ്പാക്കുക, കായികാധ്യാപകരെ ജനറൽ അധ്യാപകരായി പരിഗണിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. സ്വന്തം വീടുകൾക്ക്​ മുന്നിൽ നടത്തിയ പ്രതീകാത്മക സമരത്തിൽ ഡി.പി.ടി.എ സംസ്​ഥാന പ്രസിഡൻറ്​​ എം. സുനിൽ കുമാർ വർക്കലയിലും ജനറൽ സെക്രട്ടറി എ. മുസ്​തഫ മുക്കത്തും ട്രഷറർ കൃഷ്​ണദാസ്​ പാലക്കാട്ടും പ്രതിഷേധത്തിൽ അണിനിരന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story