Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഫേസ്ബുക്കിൽ സി.ഐയുടെ...

ഫേസ്ബുക്കിൽ സി.ഐയുടെ പേരിൽ വ്യാജ അക്കൗണ്ട്; പണം ആവശ്യപ്പെട്ടു സന്ദേശം

text_fields
bookmark_border
തളിപ്പറമ്പ്: പൊലീസ് ഉദ്യോഗസ്ഥ​ൻെറ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടുന്നതായി പരാതി. കണ്ണൂർ വിജിലൻസ് സി.ഐ തളിപ്പറമ്പ് കാഞ്ഞിരങ്ങാട് സ്വദേശി ടി.പി. സുമേഷി​ൻെറ പേരും ചിത്രവും ദുരുപയോഗം ചെയ്താണ് വ്യാജ അക്കൗണ്ട് തുടങ്ങിയത്. സി.ഐയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽനിന്നും ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച ശേഷം അതുപയോഗിച്ച് വ്യാജൻ നിർമിക്കുകയായിരുന്നു. പിന്നീട് അദ്ദേഹത്തി​ൻെറ സുഹൃത്തുക്കൾക്കും മറ്റും സന്ദേശമയച്ചു. സി.ഐയുടെ പുതിയ അക്കൗണ്ട് ആവുമെന്ന് കരുതി പലരും സൗഹൃദ സന്ദേശം സ്വീകരിച്ചു. സുഹൃത്തുക്കളോട് സൗഹൃദ സംഭാഷണത്തിൽ ഏർപ്പെടുന്നതിനിടെ, വ്യാജ അക്കൗണ്ടിൽനിന്നും തനിക്ക് അത്യാവശ്യമായി 10,000 രൂപ വേണമെന്നും പറ്റുമെങ്കിൽ ഗൂഗ്​ൾ പേ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്പറും നൽകി. ഈ സന്ദേശം ലഭിച്ചവരിൽ ചിലർ പണത്തി​ൻെറ ആവശ്യം എന്തെന്ന് നേരിട്ട് വിളിച്ചു അന്വേഷിച്ചതോടെയാണ് വ്യാജനുള്ളത്​ മനസ്സിലായതെന്ന് സുമേഷ് പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയാണ് തട്ടിപ്പി​ൻെറ തുടക്കം. ഗൂഗ്​ൾ പേ ചെയ്യാൻ പലർക്കും വ്യാജ അക്കൗണ്ടിൽനിന്നും ലഭിച്ച നമ്പറിൽ വിളിച്ചപ്പോൾ ഹിന്ദി സംസാരിക്കുന്ന ആളാണ് ഫോൺ എടുത്തതെന്നും സി.ഐ വ്യക്തമാക്കി. ചില സുഹൃത്തുക്കൾ പണം അയച്ചത്​ അറിഞ്ഞതോടെ, പണം ആരും അയക്കരുതെന്നും വ്യാജന്മാരാണ് ആവശ്യപ്പെടുന്നതെന്നും ഫേസ്​ബുക്കിലെ സ്വന്തം അക്കൗണ്ടിലൂടെ സി.ഐ അറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story