Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസ്വർണാഭരണവും ടാബും...

സ്വർണാഭരണവും ടാബും കവർന്ന ഹോം നഴ്സ് അറസ്​റ്റിൽ

text_fields
bookmark_border
മുക്കം: കൊടിയത്തൂരിലെ വീട്ടിൽ ഹോം നഴ്സായി ജോലി ചെയ്യുന്നതിനിടെ പ്രായമായ വീട്ടുടമസ്ഥയുടെ ഒരുപവൻ സ്വർണവളയും ടാബും കവർന്ന് രക്ഷപ്പെട്ട കേസിൽ പ്രതി അറസ്​റ്റിൽ. കോട്ടയം കുറുപ്പന്തറക്കവല മാഞ്ഞൂർ അതുല്യയെയാണ് (24) മുക്കം പൊലീസി​ൻെറ പ്രത്യേക അന്വേഷണ സംഘം കോട്ടയത്ത് വീട്ടിലെത്തി അറസ്​റ്റ്​ ചെയ്​തത്​. രണ്ടു മാസം മുമ്പ്​ കൊടിയത്തൂരിലെ വീട്ടിൽ ഹോം നഴ്സ് ആയി ജോലിക്കെത്തിയതായിരുന്നു. മലപ്പുറം താനൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരി​െക്ക പരിചയപ്പെട്ടതായിരുന്നു ഹോം നഴ്സിനെ. രണ്ടുമാസത്തോളം അവിടെ ജോലി ചെയ്തു വരുന്നതിനിടെ ജോലി ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു. ടാബ്​ലെറ്റ് കാണാതായതോടെ വീട്ടുകാർ നടത്തിയ പരിശോധനയിലാണ് അലമാരയിൽ സൂക്ഷിച്ച ഒരു പവൻ സ്വർണവളയും നഷ്​ടപ്പെട്ടത്​ അറിഞ്ഞത്. വീട്ടുടമസ്ഥ മുക്കം പൊലീസിൽ പരാതി നൽകുകയായിരുന്നു. സ്വർണവള പ്രതി കൈയിൽ ധരിച്ചതായി കണ്ടെത്തി. ടാബ്​ലെറ്റും വീട്ടിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ച മുക്കത്തെത്തിയ അന്വേഷണ സംഘം കൊടിയത്തൂരിലെ വീട്ടിലെത്തിച്ചു തെളിവെടുപ്പ് നടത്തി. താമരശ്ശേരി ജുഡീഷ്യൽ ഫസ്​റ്റ്​ക്ലാസ്​ മജിസ്‌ട്രേറ്റ് മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്‌പെക്ടർ ബി.കെ. സിജുവി​ൻെറ നിർദേശപ്രകാരം പ്രിൻസിപ്പൽ എസ്.ഐ ഷാജിദി​ൻെറ നേതൃത്വത്തിൽ സിവിൽ പൊലീസ് ഓഫിസർമാരായ രജീഷ്, ഷെഫീഖ് നീലിയാനിക്കൽ, ജയന്തി റീജ, സുഭാഷ്, ഷൈജു എന്നിവരടങ്ങിയ സംഘമാണ് അറസ്​റ്റ്​ ചെയ്​തത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story