Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകെ.പി.എസ്.ടി.എ...

കെ.പി.എസ്.ടി.എ പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കോഴിക്കോട്: അധ്യാപക വിദ്യാർഥി അനുപാതം നിലനിര്‍ത്തുക, ദിവസ വേതനക്കാരായ അധ്യാപകര്‍ക്ക് ശമ്പളം നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്​ കെ.പി.എസ്.ടി.എ റവന്യൂ ജില്ല കമ്മിറ്റി പ്രതിഷേധ കൂട്ടായ്മ നടത്തി. പ്രൈമറി ഹെഡ്മാസ്​റ്റർ നിയമനം നടത്തുക, അറബി- ഉർദു-സംസ്‌കൃതം ഭാഷകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുക, ഓണറേറിയം ലഭിക്കാത്ത പ്രീ-പ്രൈമറി ജീവനക്കാര്‍ക്ക് സമാശ്വാസം നല്‍കുക തുടങ്ങിയ ആവശ്യങ്ങൾ പ്രതിഷേധ കൂട്ടായ്​മയിൽ ഉന്നയിച്ചു. കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റി ഓഫിസിൽ നടത്തിയ കൂട്ടായ്​മ ഡി.സി.സി പ്രസിഡൻറ്​ യു. രാജീവന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ സജീവന്‍ കുഞ്ഞോത്ത് അധ്യക്ഷതവഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻറ്​ പി.കെ. അരവിന്ദൻ, സംസ്ഥാന സെക്രട്ടറി എന്‍. ശ്യാംകുമാർ, ജില്ല സെക്രട്ടറി ടി. അശോക് കുമാർ, വി.കെ. രമേശൻ, പി.എം. ശ്രീജിത്ത്, പി.ജെ. ദേവസ്യ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story