Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് പ്രതിരോധം:...

കോവിഡ് പ്രതിരോധം: കോഴിക്കോട് വഴികാട്ടുന്നു; കേരളം ഏറ്റെടുക്കുന്നു

text_fields
bookmark_border
കോഴിക്കോട്: കോവിഡിനെതിരായ പോരാട്ടത്തിൽ കോഴിക്കോട് ജില്ല ഭരണകൂടത്തി​ൻെറ ശ്രദ്ധേയമായ നീക്കങ്ങൾ സംസ്ഥാനത്തിന് മുഴുവൻ മാതൃകയാവുന്നു. ജില്ല തലത്തിൽ തുടങ്ങിയ കോവിഡ് 19 ജാഗ്രത വെബ്സൈറ്റ് സംസ്ഥാനത്തി​ൻെറ ഔദ്യോഗിക 'കോവിഡ് വിവരകേന്ദ്രം' ആയി മാറിയിരുന്നു. സ്ഥാപനങ്ങളിലെ സന്ദർശകരെ ക്യു.ആർ കോഡ് സ്കാനിങ്ങിലൂടെ കണ്ടെത്തുന്ന കോഴിക്കോടൻ വിദ്യ സംസ്​ഥാനത്താകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഒരുമാസത്തിലേറെയായി ജില്ലയിൽ ഈ രീതിയിൽ സമ്പർക്കത്തിലുള്ളവരെ കണ്ടെത്തുന്നുണ്ട്. കണ്ണൂരടക്കം ചില ജില്ലകളിൽ അടുത്തിടെ നടപ്പാക്കിയിട്ടുമുണ്ട്. www.covid19jagratha.kerala.nic.in എന്ന വെബ്സൈറ്റിൽ വിസിറ്റർ രജിസ്ട്രേഷൻ എന്ന വിഭാഗത്തിൽ സ്ഥാപനങ്ങൾക്ക് രജിസ്​റ്റർ ചെയ്യാം. വ്യാപാര, വിദ്യാഭ്യാസ, സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് രജിസ്​റ്റർ ചെയ്യാൻ അവസരമുണ്ട്. ക്യു.ആർ കോഡ് പ്രി​ൻെറടുത്ത്​ അതത് സ്ഥാപനത്തിനുമുന്നിൽ പതിക്കണം. ഇവിടെ എത്തുന്നവർ കോഡ് സ്കാൻ ചെയ്യണം. ആദ്യതവണ പേരും ഫോൺ നമ്പറും സ്വന്തം തദ്ദേശ സ്ഥാപനത്തി​ൻെറ പേരും നൽകണം. ക്യു.ആർ കോഡ് സ്കാൻ ചെയ്താൽ സന്ദർശകരുടെ വിവരങ്ങൾ കോവിഡ് ജാഗ്രത വെബ്സൈറ്റിൽനിന്ന് എളുപ്പം കണ്ടുപിടിക്കാം. നാലു ലക്ഷത്തിലേറെ പേർ ഈ സൗകര്യം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. 14,000 ത്തോളം സ്ഥാപനങ്ങൾ രജിസ്​റ്റർ ചെയ്തു. കടകളിലും മറ്റു സ്ഥാപനങ്ങളിലും സന്ദർശകരുടെ ഫോൺ നമ്പറും പേരും കുറിച്ചുവെക്കുന്ന രീതി പൂർണമായും വിജയിക്കാതിരുന്നതോടെയാണ് സാങ്കേതികവിദ്യയുടെ സഹായം തേടിയത്. തെരുവിൽ കഴിഞ്ഞ 700 ഓളം പേരെ ലോക്ഡൗണി​ൻെറ തുടക്കത്തിൽ ജില്ലയിൽ സുരക്ഷിതമായി പുനരധിവസിപ്പിച്ചിരുന്നു. തുടർന്ന് മറ്റു ജില്ലകളിലും ഈ സംവിധാനം നടപ്പാക്കി. മാസ്ക് അല്ലെങ്കിൽ തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടണമെന്ന് ആദ്യം നിർബന്ധമാക്കിയതും കോഴിക്കോട്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story