Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightബംഗളൂരുവിൽ...

ബംഗളൂരുവിൽ കെട്ടിടത്തില്‍നിന്ന് വീണ് മലയാളി മരിച്ചു

text_fields
bookmark_border
ബംഗളൂരു: കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് ബംഗളൂരുവിൽ മലയാളി യുവാവ് മരിച്ചു. ബംഗളൂരുവിൽ നെലഗദരനഹള്ളിയിൽ താമസിക്കുന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം കൂട്ടുമുഖം പുല്ലാംപ്ലാവില്‍ ഷെറിൻ ഫിലിപ്പ് (37) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തോടെ ഫ്രേസര്‍ടൗണിലെ ഹോളി ഗോസ്​റ്റ് പാരിഷ് ഹാളിനോടു ചേര്‍ന്നുള്ള കെട്ടിടത്തിനു മുകളില്‍ നിന്ന് ഷീറ്റ് തകര്‍ന്ന് താഴേക്ക് വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ തലക്ക് ഗുരുതരമായി പരിക്കേറ്റ ഷെറിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കെട്ടിടനിര്‍മാണ കമ്പനി നടത്തുകയായിരുന്ന ഷെറിൻ ഫിലിപ്പ്, കെട്ടിടത്തി​ൻെറ മേൽക്കൂരയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടാണ് സ്ഥലത്തെത്തിയത്. പോസ്​റ്റ്മോർട്ടത്തിനുശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ഭാര്യ: നിവ്യ. മക്കള്‍: ഒലിവിയ, ഏയ്ഞ്ചല്‍. BLR OBIT SHERIN PHILP 37
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story