Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകോവിഡ് മരണം: മാവൂരിൽ...

കോവിഡ് മരണം: മാവൂരിൽ ആൻറിജൻ പരിശോധനയിൽ നാലു പേർക്ക് നെഗറ്റിവ്

text_fields
bookmark_border
മാവൂർ: കോവിഡ് ബാധിച്ച് കഴിഞ്ഞ ദിവസം മരിച്ചയാളുമായി സമ്പർക്കത്തിലുള്ളവരിൽ നടത്തിയ ആൻറിജൻ പരിശോധനയിൽ നാലുപേർക്ക് നെഗറ്റിവ്. സമ്പർക്കത്തിലെ പ്രാഥമിക പട്ടികയിൽപ്പെട്ട 62 പേർക്ക് ആർ.ടി.പി.സി.ആർ പരിശോധന നടത്തിയിട്ടുണ്ട്. അതി‍ൻെറ ഫലം വ്യാഴാഴ്ച ലഭ്യമാകുമെന്നാണ് കരുതുന്നത്. നാലുപർക്കു മാത്രമാണ് ആൻറിജൻ നടത്തിയിരുന്നത്. ഇവർക്കാണ് നെഗറ്റിവായത്. മാവൂർ സബ് സൻെററിൽ ബുധനാഴ്ചയാണ് സ്രവ പരിശോധന നടന്നത്. മരണപ്പെട്ട ആൾക്ക് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ഉറവിടമറിയാത്ത കേസായി ബുധനാഴ്ച ഡി.എം.ഒ പുറത്തിറക്കിയ പട്ടികയിൽ ഇതുൾപ്പെടുത്തിയിട്ടുണ്ട്. വൃക്കസംബന്ധമായ രോഗമുണ്ടായിരുന്ന ഇദ്ദേഹം കഴിഞ്ഞ ദിവസങ്ങളിൽ ഡയാലിസിസിന് വിധേയനായിരുന്നു. മാവൂർ ഗ്രാമപഞ്ചായത്തിൽ നാലാമത്തെ മരണമാണ് കുതിരാടം സ്വദേശി കമ്മുകുട്ടിയുടേത് (58). ജില്ലയിൽ റിപ്പോർട്ട് ചെയ്ത ആദ്യമരണം മാവൂരിലായിരുന്നു. മാവൂർ കൽപള്ളിയിൽ സുലൈഖ (55), പള്ളിയോൾ ചിറക്കൽതാഴം സുലു (49), എഴുനിലത്ത് മുഹമ്മദ് ബഷീർ (80) എന്നിവരാണ് മാവൂരിൽ മരിച്ചത്. ആഗസ്​റ്റിൽ നൂറിലധികം പോസിറ്റിവ് കേസുകൾ റിപ്പോർട്ട് ചെയ്ത മാവൂർ ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. ഊർക്കടവിൽ ക്വാറൻറീനിലുണ്ടായിരുന്ന നാല് അന്തർ സംസ്ഥാന െതാഴിലാളികൾക്കാണ് ഏറ്റവും അവസാനം സ്ഥിരീകരിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story