Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമൂന്നരക്കിലോ...

മൂന്നരക്കിലോ കഞ്ചാവുമായി യുവാവ്​ പിടിയിൽ

text_fields
bookmark_border
ഇരിട്ടി: മൂന്നരക്കിലോ കഞ്ചാവുമായി കഴിഞ്ഞദിവസം കൂത്തുപറമ്പ് എക്‌സൈസ് സംഘം അറസ്​റ്റുചെയ്ത ഉളിയില്‍ കൂരന്‍മുക്ക് സ്വദേശി റിമാൻഡില്‍. കൂരന്‍മുക്ക്​ അക്കരാല്‍ നജ്്മ മന്‍സിലില്‍ മുഹമ്മദ് മുസ്താഖിനെയാണ്​ (24) എക്‌സൈസ് സംഘം വലയിലാക്കിയത്. കൂട്ടുപുഴ മുതൽ കണ്ണൂര്‍ വരെയുള്ള കഞ്ചാവ് ചില്ലറ വില്‍പനക്കാര്‍ക്ക്് കിലോക്കണക്കിന് കഞ്ചാവെത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയെയാണ് അറസ്​റ്റുചെയ്തത്. എക്‌സൈസ് കമീഷണര്‍ സ്​ക്വാഡ്​ ചുമതലയുള്ള കൂത്തുപറമ്പ് എക്‌​െസെസ് സി.​െഎ പി.കെ. സതീഷ് കുമാറി​ൻെറ നേതൃത്വത്തിലാണ് ചാലോട്ട്​ പ്രതിയെ പിടികൂടിയത്. ഇതര സംസ്ഥാനങ്ങളില്‍നിന്ന്​ വരുന്ന വലിയ ചരക്ക് വാഹനങ്ങളില്‍ കഞ്ചാവ് ഒളിപ്പിച്ച് കടത്തുന്ന രീതിയാണ് ഇവര്‍ സ്വീകരിച്ചിരുന്നത്. ഇയാളെ ചോദ്യം ചെയ്തതില്‍നിന്ന്​ മലയോര മേഖലയിലെ പ്രധാന കഞ്ചാവ് വില്‍പനക്കാരെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചു. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ മൂന്നുലക്ഷം രൂപ വിലവരും. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കിയതിനെത്തുടര്‍ന്ന്, അവശ്യസാധനങ്ങള്‍ എത്തിക്കുന്ന അന്തര്‍ സംസ്ഥാന ചരക്ക് ലോറികളില്‍ ഉള്‍പ്പെടെയാണ് ലഹരി വസ്തുക്കള്‍ കേരളത്തിലെത്തുന്നത്. ജോലിയില്ലാ​െത പല യുവാക്കളും കഞ്ചാവ് വില്‍പന തൊഴിലായി സ്വീകരിച്ചതായി എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. മുസ്താഖിനെ മട്ടന്നൂര്‍ ഫസ്​റ്റ്​ ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കിയാണ് റിമാൻഡ്​ ചെയ്തത്.
Show Full Article
TAGS:
Next Story