Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമഹിള മാൾ സമരം: വിമൻ...

മഹിള മാൾ സമരം: വിമൻ ജസ്​റ്റിസ്​ നേതാക്കൾ സന്ദർശിച്ചു

text_fields
bookmark_border
മഹിള മാളി​ൻെറ ഇന്നത്തെ അവസ്ഥ കേരളത്തിന് അപമാനമാണെന്ന് വിമൻ ജസ്​റ്റിസ് സംസ്ഥാന വൈസ് പ്രസിഡൻറ്​ സുബൈദ കക്കോടി. പ്രക്ഷോഭം നടക്കുന്ന മഹിള മാൾ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. വിമൻ ജസ്​റ്റിസ് ജില്ല കമ്മിറ്റി അംഗങ്ങളായ പി.പി. ജമീല, ബൽക്കീസ് പുതിയപാലം എന്നിവരും പങ്കെടുത്തു. ഉള്ളത് വിറ്റുപെറുക്കിയും ലോണെടുത്തും മാളിൽ കടകൾ തുടങ്ങിയ വിധവകൾ അടക്കം വനിതകളാണ് വഞ്ചിക്കപ്പെട്ടത്. ഉദ്ഘാടനം നിർവഹിച്ച ആദ്യ രണ്ട് മാസം മാത്രമേ കാര്യമായ കച്ചവടം നടന്നുള്ളൂ. ആറുമാസം കഴിഞ്ഞപ്പോഴേക്കും കരാർ കാലാവധി അവസാനിച്ചെന്ന് പറഞ്ഞ് ചെറുകിട കച്ചവടക്കാരെ ഒഴിപ്പിക്കാനുള്ള ശ്രമം തുടങ്ങി. കെട്ടിടമുടമയിൽനിന്ന്​ തുച്ഛ വിലക്ക്​ വാടകക്കെടുത്ത് നാലിരട്ടിയോളം വാടകയാണ് കുടുംബശ്രീ മിഷൻ ഈടാക്കുന്നത്. സ്ത്രീ സംരംഭകരെ മുന്നിൽ നിർത്തി നടത്തിയ തട്ടിപ്പുകളാണ് ചുരുളഴിഞ്ഞത്. സംരംഭകരോട് കാണിച്ച കൊടിയ വഞ്ചന പൊതുസമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് പ്രക്ഷോഭകർ പറഞ്ഞു. വിമൻ ജസ്​റ്റിസ് മൂവ്മൻെറി​ൻെറ എല്ലാ സഹായസഹകരണങ്ങളും ഉണ്ടാവുമെന്ന് നേതാക്കൾ അറിയിച്ചു.
Show Full Article
TAGS:
Next Story