Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജീപ്പിടിച്ച്​...

ജീപ്പിടിച്ച്​ സ്​കൂട്ടർ യാത്രക്കാരനായ യുവാവ്​ മരിച്ചു

text_fields
bookmark_border
നടുവണ്ണൂർ: പാർസൽ ഭക്ഷണം കൊണ്ടുപോവുകയായിരുന്ന സ്​കൂട്ടറിനു​ പിന്നിൽ . കരുമ്പാപ്പൊയിൽ നൊസ്​റ്റാൾജിക്​ ഇനിലെ ഡെലിവറിബോയ്​ കാവുന്തറ പള്ളിയത്തുകുനിയിലെ പുത്തലത്ത്​ മുഹമ്മദ്​ ഷഹൽ (18) ആണ്​ മരിച്ചത്​. നടുവണ്ണൂർ ജവാൻ ഷൈജു സ്​മാരക ബസ്​ കാത്തിരിപ്പുകേന്ദ്രത്തിനു​ സമീപമുള്ള വളവിൽ ഞായറാഴ്​ച രാത്രി ഒമ്പതിനാണ്​ അപകടം. കരുമ്പാ​പ്പൊയിലിൽനിന്ന്​ പള്ളിയത്തു​കുനി ഭാഗത്തേക്കു പോവുകയായിരുന്നു സ്​കൂട്ടർ. അതേ ദിശയിൽ വന്ന ജീപ്പാണ്​ ഇടിച്ചത്​. ഇടിച്ച ജീപ്പ്​ നിർത്താതെ പോയെന്ന്​ കണ്ടുനിന്നവർ പറഞ്ഞു. അതുവഴി വാഹനത്തിൽ വന്നവരാണ്​ ജീപ്പി​ൻെറ നമ്പർ കുറിച്ചെടുത്തത്​. അപകടം നടന്ന്​ 10 മിനിറ്റിനുശേഷം ആംബുലൻസെത്തി മൊടക്കല്ലൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന്​ കോഴിക്കോ​െട്ട സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പോസ്​റ്റ്​മോർട്ടത്തിനും കോവിഡ്​ ടെസ്​റ്റിനുംശേഷം തിങ്കളാഴ്​ച മൂന്നരയോടെ എലങ്കമൽ ജുമാമസ്​ജിദ്​ ഖബർസ്​ഥാനിൽ ഖബറടക്കി. അബ്​ദുൽ ഹമീദി​ൻെറയും റഷീദയുടെയും മകനാണ്​. സഹോദരങ്ങൾ: ഷമീമ നസ്​റിൻ (എം.എൽ.ടി വിദ്യാർഥിനി, വൊക്കേഷനൽ വനിത കോളജ്​, പേരാ​മ്പ്ര), ഷെഹന ഷെറിൻ (കാവുന്തറ എ.യു.പി സ്​കൂൾ വിദ്യാർഥിനി). എം.എസ്​.എഫ്​ പള്ളിയത്തു​കുനി ശാഖാ വൈസ്​ പ്രസിഡൻറായിരുന്നു. അരിക്കുളം ഹയർ സെക്കൻഡറി സ്​കൂളിൽ പ്ലസ് ​ടു കഴിഞ്ഞതിനുശേഷം ക്ലാസ്​ തുടങ്ങുന്നതി​ൻെറ ഇടവേളയിൽ കുടുംബം പുലർത്താൻ ഭക്ഷണവിതരണജോലി ചെയ്യുകയായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story