Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമനാഫ്​ വധം: സ്പെഷല്‍...

മനാഫ്​ വധം: സ്പെഷല്‍ പ്രോസിക്യൂട്ടറെ നിയമിക്കാതെ സർക്കാർ ഭരണഘടന ലംഘിക്കുന്നു -യൂത്ത്​ലീഗ്​

text_fields
bookmark_border
കോഴിക്കോട്​: മനാഫ് വധക്കേസില്‍ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ഹൈകോടതി വിധി പി.വി. അന്‍വര്‍ എം.എല്‍.എക്കുവേണ്ടി നടപ്പാക്കാതെ സര്‍ക്കാര്‍ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ്. രണ്ടുമാസത്തിനുള്ളിൽ നടപ്പാക്കണമെന്ന്​ പറഞ്ഞ വിധി വന്ന്​ ഏഴു മാസമായിട്ടും നടപ്പാക്കിയിട്ടില്ല. മനാഫി​ൻെറ കുടുംബത്തിന് നീതി നിഷേധിക്കുന്ന സര്‍ക്കാറിനെതിരെ കോടതി അലക്ഷ്യത്തിന് നടപടിയാവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കുമെന്നും ഫി​േറാസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പെരിയ ഇരട്ടക്കൊലപാതക കേസില്‍ സി.പി.എം പ്രതികളെ രക്ഷപ്പെടുത്തുന്നതിനും സി.ബി.ഐ അന്വേഷണം തടസ്സപ്പെടുത്തുന്നതിനും 88 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്ന്​ ചെലവാക്കി അഭിഭാഷകരെ കൊണ്ടുവന്ന ഇടത് സര്‍ക്കാറാണ് നീതിക്കു വേണ്ടിയുള്ള ഒരു കുടുംബത്തി​ൻെറ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം നിരാകരിക്കുന്നത്. മനാഫ് വധക്കേസില്‍ പ്രതികളായ പി.വി. അന്‍വര്‍ എം.എല്‍.എയുടെ സഹോദരീപുത്രന്മാരെ രക്ഷിക്കാനാണ്​ നിയമവാഴ്ചയെ സര്‍ക്കാര്‍ അട്ടിമറിക്കുന്നതെന്നും ഫിറോസ്​ ആരോപിച്ചു. വാർത്തസമ്മേളനത്തിൽ, മനാഫി​ൻെറ സഹോദരന്‍ മൻസൂർ, സഹോദരി ഫാത്തിമ പിതൃ സഹോദരന്‍ അബൂബക്കര്‍ എന്നിവരും പ​ങ്കെടുത്തു.
Show Full Article
TAGS:
Next Story