Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലക്കിടി വാഹനാപകടം:...

ലക്കിടി വാഹനാപകടം: ചികിത്സയിലുള്ള ഡോക്ടറും മരിച്ചു

text_fields
bookmark_border
ലക്കിടി വാഹനാപകടം: ചികിത്സയിലുള്ള ഡോക്ടറും മരിച്ചു വൈത്തിരി: ദേശീയപാതയിൽ ലക്കിടിയിൽ വ്യാഴാഴ്ച രാത്രിയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുണ്ടായിരുന്ന ഡോക്ടറും മരിച്ചു. കോഴിക്കോട് മീഞ്ചന്ത സ്വദേശി ഡോ. സുഭദ്ര പത്മരാജനാണ് (60) വെള്ളിയാഴ്ച പുലർച്ച മരിച്ചത്. മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറായിരുന്നു. കാർ ഡ്രൈവർ മേപ്പാടി റിപ്പൺ സ്വദേശി അബുതാഹിർ (25) സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കോഴിക്കോട്ടുള്ള സഹോദരിയുടെ വീട്ടിൽ പോയി തിരിച്ച്​ ക്വാർട്ടേഴ്സിലേക്കുള്ള യാത്രക്കിടെയാണ് അപകടം. കർണാടകയിൽനിന്ന്​ ചുക്ക് കയറ്റിവരുകയായിരുന്ന ലോറിയിലിടിച്ച കാർ റോഡിൽതന്നെ മറിഞ്ഞു തകരുകയായിരുന്നു. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽവെച്ചാണ് സുഭദ്ര മരിച്ചത്. ഭർത്താവ് പത്മരാജൻ ദുബൈയിലാണ്. ഏകമകൾ ഗൗരി നെതർലൻഡ്സിൽ വിദ്യാർഥിയാണ്. സഹോദരി: രമണി (കോഴിക്കോട്). FRIWDG1SUBHADRA
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story